ഛത്തീസ്ഗഡിൽ വൻ ഏറ്റുമുട്ടൽ; 36 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

ഛത്തീസ്ഗഡിലെ നാരായൺപൂർ – ദന്തേവാഡ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ 36 മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പൊലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും വനമേഖലയിൽ തുടരുകയാണ്.

ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അഭുജ്മാദ് വനമേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ആന്റി-നക്സൽ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം വനമേഖലയിൽ പ്രവേശിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വെടിവയ്പ്പ് തുടർന്നു.

ഇതിനു പിന്നാലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മാവോയിസ്റ്റ് സംഘം ഉപയോഗിച്ചിരുന്ന ആയുധശേഖരവും കണ്ടെത്തി. എകെ -47 റൈഫിളുകളും സെൽഫ് ലോഡിങ് റൈഫിളും ഇതിൽ ഉൾപ്പെടും. പ്രദേശത്ത് പരിശോധന തുടരുകയാണ്.

നമ്മുടെ ചുറ്റുവട്ടത്തെ വാർത്തകൾ ലഭിക്കാൻ പടപ്പറമ്പ് ന്യൂസിൽ ജോയിൻ ചെയ്യുക

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *