ഊരകം മിനി വ്യവസായ എസ്റ്റേറ്റിലെ ഷെഡുകളില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യവസായ സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് ഷെഡുകള്‍ പണികഴിപ്പിച്ചിട്ടുള്ളത്. താൽപ്പര്യമുള്ള അപേക്ഷകർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജൂലൈ 15 ന് വൈകുന്നേരം നാലു മണിക്ക് മുമ്പായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്ക് സമർപ്പിക്കണം.
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണെന്ന് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രവും ആരംഭിക്കാനുദ്ദേശിക്കുന്ന വ്യവസായ യൂണിറ്റിന്റെ പ്രൊജക്റ്റ് റിപ്പോർട്ട് എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2737405, 2734812.