മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന ചുണ്ട ഗവ. ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻ്റ് ടെക്നോളജിയിൽ ഇംഗ്ലീഷ് അധ്യാപക നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, സെറ്റ്, ബി.എഡ് എന്നിവയാണ് യോഗ്യത. പരീക്ഷയും കൂടിക്കാഴ്ചയും ഓഗസ്റ്റ് 21 ന് രാവിലെ 11-ന് മീനങ്ങാടി പോളിടെക്നിക് കോളേജിൽ. ഫോൺ: 04936 247420.









