പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പെരുമ്ബടപ്പ്, പെരിന്തല്മണ്ണ, മഞ്ചേരി, പരപ്പനങ്ങാടി, വണ്ടൂര് പ്രീമെട്രിക് ഹോസ്റ്റലുകളില് വിദ്യാര്ത്ഥികളുടെ രാത്രികാല പഠനത്തിനായി മേല്നോട്ടം വഹിക്കുന്നതിന് റസിഡന്റ് ട്യൂട്ടര്മാരെ നിയമിക്കുന്നു.
കൂടുതല് വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
താല്ക്കാലികാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ബിരുദവും ബിഎഡുമുള്ള പട്ടികജാതി വിഭാഗത്തില്പ്പെട്ട ഉദ്യോഗാര്ത്ഥികള്ക്ക് അപേക്ഷിക്കാം. ശമ്ബളം: 12000 രൂപ പ്രതിമാസം. പെണ്കുട്ടികള്ക്കുള്ള മഞ്ചേരി പെരുമ്ബടപ്പ് വണ്ടൂര് പ്രീമെട്രിക് ഹോസ്റ്റലുകളില് വനിതകള്ക്കാണ് അവസരം.
ഉദ്യോഗാര്ത്ഥികള് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള് സഹിതം സെപ്റ്റംബര് 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസില് നടക്കുന്ന വാക്ക് ഇന്റര്വ്യൂവില് നേരിട്ട് പങ്കെടുക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര് അറിയിച്ചു.
ഗവ:എഞ്ചിനീയറിംഗ് കോളേജില് കരാര് നിയമനം.
ഗവ. എഞ്ചിനീയറിംഗ് കോളേജില് കരാര് അടിസ്ഥാനത്തില് കരിയര് ആന്റ് പ്ലെയ്സ്മെന്റ് യൂണിറ്റിലേക്ക് (സിജിപിയു), ഫുള് ടൈം അസിസ്റ്റന്റുമാരെ നിയമിക്കുന്നു. പരിചയ സമ്ബന്നരായ യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്ക് മുന്ഗണനയുണ്ട്.
പ്രായപരിധി 30 വയസ്സ്. യോഗ്യത: അംഗീകൃത ഡിഗ്രി/ഡിപ്ലോമ, അക്കൗണ്ടന്സി, എംഎസ് വേര്ഡ്, എംഎസ് എക്സല്, ലെറ്റര് ഡ്രാഫ്റ്റിങ്, ബുക്ക്കീപിങ്, സ്പോക്കണ് ആന്ഡ് വെര്ബല് ഇംഗ്ലീഷ് എന്നിവയിലുള്ള കഴിവ്.
താല്പര്യമുള്ള ഉദ്യോഗാര്ഥികള് സെപ്റ്റംബര് 27ന് രാവിലെ 10 മണിക്ക് അസ്സല് രേഖകളുമായി പ്രിന്സിപ്പല് മുമ്ബാകെ നേരിട്ട് ഹാജരാകണം. കൂടുതല് വിവരങ്ങള്ക്ക് www.gcek.ac.in എന്ന വെബ് സൈറ്റ് സന്ദര്ശിക്കുക. ഫോണ്: 04972780226.
സീനിയര് റെഡിഡന്റ് നിയമനം.
കോഴിക്കോട് ഗവ. മെഡിക്കല് കോളേജിലെ ത്വക്ക് രോഗ വിഭാഗത്തിലേക്ക് കരാര് അടിസ്ഥാനത്തില് സീനിയര് റെഡിഡന്റുമാരെ നിയമിക്കുന്നു. മൂന്ന് ഒഴിവുകളാണുള്ളത്. നാളെ (സെപ്തംബര് 26) രാവിലെ 11.30 മണിക്ക് കോളേജ് ഓഫീസില് വെച്ചാണ് അഭിമുഖം.
പ്രായപരിധി : 36 വയസ്സ്. യോഗ്യത : ത്വക്ക് രോഗ വിഭാഗത്തില് പി ജി (എംഡി ഡെര്മറ്റോളജി) യും ടി സി എം സി രജിസ്ട്രേഷനും.
താല്പര്യമുള്ള ഉദ്യോഗാര്ഥികള് വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്പ്പുകളും സഹിതം കൂടിക്കാഴ്ചക്കായി എത്തണം.
ശമ്ബളം: 73,500 രൂപ. നിയമന കാലാവധി ഒരു വര്ഷത്തേക്കോ അല്ലെങ്കില് ഒഴിവുകളില് റെഗുലര് നിയമനം വരെയോ മാത്രം.കൂടുതല് വിവരങ്ങള്ക്ക് www.govtmedical collegekozhikode.ac.in എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക.