ഏഷ്യയിലെ നമ്പര്‍ വണ്‍ റീട്ടെയില്‍ ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഗള്‍ഫ് മേഖലയിലെ നിരവധി ജോലി ഒഴിവുകളിലേക്ക് മെഗാ റിക്രൂട്ട്‌മെന്റ്.
ഗള്‍ഫ് ജോലി തേടുന്നവര്‍ക്ക് വമ്പന്‍ അവസരമൊരുക്കി ലുലു ഗ്രൂപ്പ്; നിരവധി തസ്തികകള്‍; 100 കണക്കിന് ഒഴിവുകള്‍
യുഎഇയും ഖത്തറുമൊക്കെ അടങ്ങുന്ന മിഡില്‍ ഈസ്റ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷോറുമുകളിലെ ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തില്‍ നടത്തുന്ന അഭിമുഖത്തിലൂടെയാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. യാതൊരു ഫീസുമില്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ടിക്കറ്റും വിസയും ഉള്‍പ്പെടെ കമ്പനി നല്‍കും.
മാര്‍ക്കറ്റിംഗ്/ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ്, അക്കൗണ്ടന്റ്‌സ്, സെയില്‍സ്മാന്‍, കാഷ്യര്‍, ഐടി സപ്പോര്‍ട്ട് സ്റ്റാഫ്, ഗ്രാഫിക് ഡിസൈനേഴ്‌സ്, ടെയ്ലര്‍, സെക്യൂരിറ്റീസ്, ഇലക്ട്രീഷ്യന്‍, കാര്‍പെന്റര്‍, ഹെവി ഡ്രൈവര്‍, കിച്ചണ്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകള്‍.
മാര്‍ക്കറ്റിംഗ്/ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ്
3 വര്‍ഷത്തെ പരിചയമാണ് ഈ ഒഴിവിലേക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത. പ്രായം 30 വയസ്സില്‍ താഴെയായിരിക്കണം. താരതമ്യേന ഉയര്‍ന്ന ശമ്പളം കിട്ടുന്ന തസ്തികയാണ് ഇത്. യോഗ്യത – എംബിഎ(മാര്‍ക്കറ്റിംഗ്).
അക്കൗണ്ടന്റ്
സാധാരണയായി നിരവധി അപേക്ഷകരുണ്ടാകുന്ന വിഭാഗമാണിത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ ഏറ്റവും കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ടായിരിക്കണം. പ്രായം: 30 വയസ്സില്‍ താഴെ. യോഗ്യത എംകോം.
സെയില്‍സ്മാന്‍, കാഷ്യര്‍
lulu retail
ഗാര്‍മെന്റ്‌സ്, സാരി ഫുട്വെയര്‍, ഇലക്ട്രോണിക്‌സ് ഹൗസ്‌ഹോള്‍ഡ് & സൂപ്പര്‍മാര്‍ക്കറ്റ് എന്നിവയില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായം: 28-20 വയസ്സ്. വിദ്യാഭ്യാസ യോഗ്യത – പ്ലസ് ടു.
കിച്ചണ്‍ വിഭാഗം
ദക്ഷിണേന്ത്യന്‍ സ്‌റ്റൈല്‍ ഭക്ഷണം പാചകം ചെയ്യുന്നവര്‍, സാന്‍ഡ്വിച്ച്/ഷവര്‍മ മേക്കര്‍മാര്‍, ലഘുഭക്ഷണം/സാലഡ് മേക്കര്‍മാര്‍, ബേക്കര്‍മാര്‍, ബുച്ചര്‍, ഫിഷ് മോങ്കര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. അപേക്ഷകര്‍ക്ക് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ടായിരിക്കണം. പ്രായം 35 വയസ്സില്‍ താഴെ.
ഐടി സപ്പോര്‍ട്ട് സ്റ്റാഫ്
lulu career
ഐടി സപ്പോര്‍ട്ട് സ്റ്റാഫ് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിസിഎ അല്ലെങ്കില്‍ ബിഎസ്സി-സി എസ് യോഗ്യത ഉണ്ടായിരിക്കണം. മൂന്ന് വര്‍ഷത്തെ സിഎസ് ഡിപ്ലോമ ഉള്ളവര്‍ക്കും അപേക്ഷിക്കാം. 3 വര്‍ഷത്തെ പരിചയം അത്യാവശ്യമാണ്. പ്രായം: 30 വയസ്സില്‍ താഴെ.
ഗ്രാഫിക് ഡിസൈനേഴ്‌സ് – ആര്‍ട്ടിസ്റ്റ്‌സ്
3 വര്‍ഷത്തെ പരിചയം .പ്രായം: 30 വയസ്സില്‍ താഴെ
മറ്റ് ഒഴിവുകള്‍
ടെയ്ലര്‍, സെക്യൂരിറ്റീസ്, ഇലക്ട്രീഷ്യന്‍, കാര്‍പെന്റര്‍, (ഫര്‍ണിച്ചര്‍ അസംബ്ലിംഗ്) ഹെവി ഡ്രൈവര്‍, (കെഎസ്എ ലൈസന്‍സുള്ളവര്‍). 3 വര്‍ഷത്തെ പരിചയം. പ്രായം: 35 വയസ്സില്‍ താഴെ
അഭിമുഖം എപ്പോള്‍
തൃശൂര്‍ പുഴക്കലില്‍ സ്ഥിതി ചെയ്യുന്ന ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ (ഹയാത്ത്) വെച്ച് ഫെബ്രുവരി 24 തിങ്ങളാഴ്ചയാണ് അഭിമുഖം നടക്കുക. രാവിലെ 9 മണിമുതല്‍ 3 മണിവരെ നടക്കുന്ന അഭിമുഖത്തിനായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഹാജരാകാം.
വിശദമായ ബയോഡാറ്റ, ഏറ്റവും പുതിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഒറിജിനല്‍ പാസ്പോര്‍ട്ട്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ പകര്‍പ്പുകള്‍ എന്നിവ അഭിമുഖത്തിനായി എത്തുന്നവര്‍ കൊണ്ടുവരണം.
പുരുഷന്മാര്‍ക്ക് മാത്രമായി നടത്തുന്ന റിക്രൂട്ട്‌മെന്റാണ് ഇത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7593812223-7593812226 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.