വയനാട് : കേരള ആംഡ് പോലീസ് ഒന്നാം ബറ്റാലിയനിലെ
(KAP-1) പോലീസുകാരിയാണ് രശ്മി. ഇപ്പൊ പ്രസവാവധി ലീവിൽ.
“പ്രളയത്തിൽ അകപ്പെട്ടുപോയി ഒറ്റദിവസം കൊണ്ട് അനാഥരായി പോയ ആൾക്കാരെ കുറിച്ച് ആലോചിച്ചപ്പോൾ എന്റെ കുഞ്ഞിന്റെ പ്രായത്തിൽ അവിടെയുള്ള കുഞ്ഞു മക്കൾ എങ്ങനെ ഈ സാഹചര്യം തരണം ചെയ്യും എന്നോർത്ത് സങ്കടം തോന്നി. എനിക്ക് എന്താ ചെയ്യാൻ പറ്റുന്നത്. എന്റെ കുഞ്ഞിന്റെ കൂടെ അവനെ പോലെ ഒരു കുഞ്ഞിനെ കൂടി നോക്കാം. ഒരു കുറവും വരുത്താതെ തന്നെ”ഈ വാക്കുകൾ വീണ്ടും വീണ്ടും നമുക്ക് തരുന്ന ഓർമ്മപ്പെടുത്തലുകൾ ആണ്. ഏത് വിഷമ അവസ്ഥയിലും ഈ കൊച്ചു കേരളം ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ഒറ്റക്കെട്ടായി നിൽക്കും എന്ന ഓർമ്മപ്പെടുത്തൽ.
Big Salute dear Sister ഇതാണ് കേരളം









