കണ്ണൂർ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിൽ നിന്നും ജൂലൈ 30 മുതൽ ആഗസ്റ്റ് 14 വരെ കലക്ടറേറ്റിൽ ചെക്കായും,ഡിമാന്റ് ഡ്രാഫ്റ്റായും പണം ആയും 1,12,71,039 (ഒരു കോടി പന്ത്രണ്ട് ലക്ഷത്തി എഴുപത്തി ഒന്നായിരത്തി മുപ്പത്തി ഒമ്പത് ) രൂപ ലഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
വ്യക്തികളും സ്ഥാപനങ്ങളും ക്ലബ്ബുകളും സംഘടനകളും തുടങ്ങി നാനാവിഭാഗം ജനങ്ങൾ ഉദാരമായി സംഭാവന നൽകി വരുന്നുണ്ട്. കുട്ടികൾ തങ്ങളുടെ സമ്പാദ്യ കടുക്ക പൊട്ടിച്ച് അതിലുള്ള സമ്പാദ്യവും ദൂരിതബാധിതർക്കായി നൽകുന്നതിന് മുന്നോട്ട് വന്നിട്ടുണ്ട്.
ലഭിക്കുന്ന സംഭാവനകൾ ഓൺലൈൻ സോഫ്റ്റ് വെയറായ ‘ഇ-ഫണ്ട്സ്’ ൽ ചേർക്കുമ്പോൾ ഓൺ ലൈൻനായി ലഭിക്കുന്ന ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ രസീത് സംഭാവന നൽകുന്നവർക്ക് നൽകുന്നുണ്ട്. തുക സ്വീകരിച്ച് ഉടൻ തന്നെ രസീത് നൽകുന്നതിനായി കലക്ടറേറ്റിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.