കോഴിക്കോട് : നാട്ടിലെത്തി ഓണമുണ്ണാൻ ആഗ്രഹിക്കുന്ന മലയാളികളെ പിഴിയാൻ ഇരട്ടിനിരക്കുമായി ബസുകളും വിമാനങ്ങളും ‘ഓണത്തല്ല്’ തുടങ്ങി. ട്രെയിനുകളിൽ ഇനിയങ്ങോട്ട് ടിക്കറ്റ് കിട്ടാൻ ഒരു സാധ്യതയുമില്ല. മലബാർ ജില്ല കളിൽനിന്ന്
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പതിനായിരക്കണക്കിനാളുകളാണ് ബെംഗളൂരുവിൽ ജോലി ചെയ്യുന്നത്. ചെന്നൈ, ഹൈദരാബാദ്, മുംബൈ
തുടങ്ങിയ സ്ഥലങ്ങളിലും നിരവധിപ്പേർ ജോലി ചെയ്യുന്നുണ്ട്. ഇവർക്കെല്ലാം നാട്ടിലെത്തണമെങ്കിൽ സ്വന്തം വണ്ടിയിൽ വരേണ്ട അവസ്ഥയാണ്. ട്രെയിൻ, ബസ് ടിക്കറ്റുകൾ ഏറക്കുറെ തീർന്നു.വിമാന ടിക്കറ്റാണെങ്കിൽ ആകാശം മുട്ടെ നിരക്ക് കുത്തനെ കുതിച്ചുകൊണ്ടിരിക്കുകയാണ്.
കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നായി ഏറ്റവുമധികം പേർ ജോലി ചെയ്യുന്നത് ബെംഗളൂരുവിലാണ്.
ഐടി ഉദ്യോഗസ്ഥർ മുതൽ പച്ചക്കറി വ്യാപരം നടത്തുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്. സാധാരണക്കാരനു താങ്ങാൻ സാധിക്കുന്ന നിരക്കല്ല വിമാനത്തിന്.
ട്രെയിൻ ടിക്കറ്റുകൾ തീർന്നു. അവശേഷിക്കുന്ന ബസ് ടിക്കറ്റുകൾക്ക് കൊള്ളനിരക്കുമാണ്.
യശ്വന്ത്പുര–കണ്ണൂർ’ ട്രെയിൻ ആണ് കോഴിക്കോട്ടുകാരുടെ പ്രധാന ആശ്രയം. ഈ ട്രെയിനിൽ ഓണക്കാലത്തെ എല്ലാദിവസത്തെയും ടിക്കറ്റ് കൾ തീർന്നു
തിരുവനന്തപുരം, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയും സമാനമായ രീതിയിൽ തിരക്കും നിരക്കുംഏറിവരികയാണ്