തട്ടുകടയിലുണ്ടായ സംഘർഷം; ഏറ്റുമാനൂരില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കോട്ടയം: ഏറ്റുമാനൂരില്‍ ബാറിന് മുന്നിലെ തട്ടുകടയിലുണ്ടായ തര്‍ക്കത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ് (27) ആണ് അക്രമം നടത്തിയത്.
തിങ്കളാഴ്ച (feb 03) പുലര്‍ച്ചെ 1 മണിയോടെ കാരിത്താസ് ജംഗ്ഷനിലെ ബാർ ഹോട്ടലിനു സമീപം ആയിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാം പ്രസാദ് ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ കയറിയതായിരുന്നു. കടയിൽ ജിബിന്‍ വഴക്ക് ഉണ്ടാക്കുന്നത് കണ്ട് ശ്യാം പ്രസാദ് ചോദ്യം ചെയ്യുകയും പിന്നാലെ അക്രമി സംഘവുമായി തർക്കമുണ്ടായി. ശ്യാം അക്രമി സംഘത്തിന്‍റെ വീഡിയോ എടുക്കാൻ തുടങ്ങിയതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.
സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ ശ്യാം പ്രസാദിനെ പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം സിഐ കെ.എസ്. ഷിജിയാണ് അക്രമി സംഘത്തെ പിടിച്ചു മാറ്റി ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഏറ്റുമാനൂര്‍ പൊലീസ് ജിബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചികിത്സയിലിരിക്കെ രാവിലെ 4 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.