തിരൂർ ഓട്ടോ ഡ്രൈവർമാർ ജാഗ്രത: ചരക്കുമായി വന്നാൽ പിഴയോട് പിഴ..!

തിരൂർ: ഓട്ടോറിക്ഷ ഡ്രൈവർമാരെ കാത്തിരിക്കുന്നത് മുട്ടൻ പണി. ഓട്ടോ ഡ്രൈവർമാരുടെ ചെറിയൊരു അശ്രദ്ധയില്‍ വൻ തുകയാണ് പിഴയൊടുക്കേണ്ടി വരിക. പാസഞ്ചർ ഓട്ടോയില്‍ ചരക്കുകള്‍ കയറ്റിയാല്‍ കർശന നടപടി എടുക്കാനാണ് എംവിഡിയുടെ തീരുമാനം. കഴിഞ്ഞ ദിവസം തിരൂരില്‍ എംവിഡി ഉദ്യോദസ്ഥർ നടത്തിയ പരിശോധനയില്‍ പന്ത്രണ്ടോളം ഓട്ടോറിക്ഷകളാണ് പിടികൂടിയത്. ഇവർക്കെതിരെ നിയമലംഘനത്തിന് കേസെടുക്കുകയും പിഴ ചുമത്തുകയുമായിരുന്നു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

തിരൂർ കമ്പോളത്തിലെ ഗുഡ്സ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. കമ്പോളത്തില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ഓട്ടോറിക്ഷകളില്‍ പച്ചക്കറികളും മറ്റു പലചരക്ക് സാധനങ്ങളും അനധികൃതമായി കൊണ്ടുപോകുന്നു എന്നായിരുന്നു പരാതി. ഇതു കാരണം അവിടെയുള്ള ഗുഡ്സ് വാഹനങ്ങള്‍ക്ക് ഓട്ടം ലഭിക്കുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം എൻഫോഴ്സ്മെന്റ് പൊന്നാനി തിരൂർ സ്‌ക്വാഡുകള്‍ സംയുക്തമായി പരിശോധന നടത്തുകയായിരുന്നു.

പാസഞ്ചർ ഓട്ടോയില്‍ ചരക്ക്‌ സാധനങ്ങള്‍ കൊണ്ടുപോയ 12ഓളം ഓട്ടോറിക്ഷകള്‍ക്കെതിരെ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു . കൂടാതെ സ്വകാര്യ വാഹനത്തില്‍ ചരക്ക് സാധനങ്ങള്‍ കൊണ്ടുപോയ മൂന്നു വാഹന ഉടമകള്‍ക്കെതിരെയും ഫിറ്റ്നസ് ഇല്ലാത്തതും റോഡ് ടാക്സ് അടക്കാത്തതുമായ ആറു ചരക്കു വാഹന ഉടമകള്‍ക്കെതിരെയും കേസെടുത്ത് പിഴ ഈടാക്കി.

തിരൂർ ബസ് സ്റ്റാൻഡില്‍ നടത്തിയ വാഹന പരിശോധനയില്‍ തിരൂർ ചെമ്മാട് റൂട്ടില്‍ പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യബസിനെതിരെ കേസെടുത്തു. സർവീസ് നിറുത്തിവയ്പ്പിച്ചു. ഇത്തരത്തില്‍ 30ഓളം വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. 52,500 രൂപ പിഴയടയ്ക്കാൻ നോട്ടീസ് നല്‍കി. മലപ്പുറം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ. നസീറിന്റെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിള്‍സ് ഇൻസ്പെക്ടർമാരായ വൈ.ജയചന്ദ്രൻ, അയ്യപ്പദാസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയില്‍ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍സ് ഇൻസ്പെക്ടർമാരായ എം.സലീഷ്, വി.രാജേഷ്, പി.അജീഷ് എന്നിവർ പങ്കെടുത്തു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *