പഴയ കാല ചിത്രങ്ങളുടെ ജീവന്റെ തുടിപ്പായ യൂസുഫിന്റെ ഓർമ്മകളിലൂടെ…

വേങ്ങര: ആധുനിക വർണ്ണച്ചിത്രങ്ങളെ പോലും വെല്ലുന്ന രീതിൽ പഴയ കാല ചിത്രങ്ങളുടെ ജീവന്റെ തുടിപ്പായ ചുള്ളിപ്പറമ്പ് പുലരിയിൽ പോക്കരാജി റോഡിൽ താമസിക്കുന്ന

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

കൊട്ടേക്കാട്ടിൽ യൂസഫി (52) ന്റെ വേർപാടി കലാ ലോകം തേങ്ങി.വർണ്ണശാല മുദ്ര ആർട്സിൽ പ്രവർത്തിച്ചിരുന്ന ആർട്ടിസ്റ്റാണ് യൂസഫ് വ്യാഴാഴ്ച (11/07/2024) ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്.

ഇദ്ദേഹത്തിന്റെ നിര്യാണത്തിൽ പഴയ കാല ഓർമ്മകൾ കുറിക്കുന്ന കുറ്റാളൂർ യൂസുഫിന്റെ ഫെയ്സ്ബുക്ക് പോസ്‌റ്റ്‌ കാണാം :

യൂസഫ് മുദ്ര
ആ ഒറ്റയാൻ വിട പറഞ്ഞു !

ഞാൻ മലപ്പുറം ഗവ: കോളേജിൽ നിന്നും
ഡിഗ്രി പഠനം പൂർത്തിയാക്കി (1985-88)
ഇനിയെന്ത് എന്ന ചോദ്യത്തിനുത്തരമായി കണ്ട ഡ്രോയിംഗ് അധ്യപകൻ എന്ന
സ്വപ്നത്തിന് ചിറകു മുളപ്പിക്കാൻ
കോഴിക്കോട് ക്രിസ്ത്യൻ കോളേജിനടുത്തുള്ള
കലിക്കറ്റ് കോളേജ് ഓഫ് ആർട്ടിലെ
ചിത്രകലാ പഠനം പാതിവഴിയിൽ
മുടങ്ങിയ കാലത്താണ്
ഇപ്പോഴത്തെ അയൽവാസിയും സുഹൃത്തും
അദ്യുദയാകാംക്ഷിയുമായ
കെ.പി. റഷീദിൻ്റെ കെയറോഫിൽ
‘മുദ്ര’എന്ന രണ്ടക്ഷരത്തിൽ ഉപജീവനത്തിനായി
വേങ്ങര ടൗണിൽ ചെറിയ കലാസ്ഥാപനം തുറന്നത്.
(യഥാർത്ഥത്തിൽ ഡ്രോയിംഗ് പഠനകാലത്തുണ്ടായിരുന്ന കുറ്റാളൂരിലെ ‘അനാഥ മന്ദിര ‘ത്തിലെ
clarion എന്ന സ്വന്തം സ്ഥാപനം പേരു മാറ്റി
വേങ്ങരയിലേക്ക് പറിച്ചു നടുകയായിരുന്നു)
വേങ്ങരയിലെ വറൈറ്റി ബോർഡ് – ബാനർ –
സ്ക്രീൻ പ്രിൻ്റിംഗ് വർക്കുകൾ ചെയ്തിരുന്ന
ചിത്രാലയ ആർട്ട്സിൻ്റെ ഓണർ
അലവിക്കുട്ടിക്ക ഗൾഫിൽ പോയതിനാൽ,
ഇപ്പോൾ ബ്രദേഴ്സ് ഫാബ്രിക്സിൻ്റെ
ഭാഗമായി മാറിയ
കുണ്ടു പുഴക്കൻ അബ്ദുള്ളക്കുട്ടി ഹാജിയുടെ ഒഴിഞ്ഞു കിടക്കുന്ന തട്ടിൻ മുകളിലെ
റൂമായിരുന്നു അത്.
താഴെ ഉമറാക്കാൻ്റെ CH വാച്ച് വർക്സും
KP റഷീദ് നടത്തിയിരുന്ന
കേപീസ് ഹാർഡ് വേഴ്സും.
നേരത്തെ ഞാൻ കലാ പരിശീലനത്തിന് ചേർന്നിരുന്ന ‘വർണശാല’യുടെ
പാർട്ട്ണറായ , ഇപ്പോൾ ചുള്ളിപ്പറമ്പിൽ പൊടിമില്ല് നടത്തുന്ന ആർട്ടിസ്റ്റ് വളപ്പിൽ അബ്ദുക്കയുമായുള്ള പരിചയമാണ്
കൊട്ടേക്കാട്ട് യൂസഫിനെ എൻ്റെയടുത്ത് മുദ്രയിൽ ട്രെയിനായി എത്തിച്ചത്.

2.
കേവലം ബോർഡുകളും ബാനറുകളും
സിനിമാ സ്ലൈഡുകളും മാത്രം ചെയ്തിരുന്ന
മുദ്ര ആർട്ട്സ്,
& സ്ക്രീൻനിലേക്ക്
വളർന്നത് യൂസഫിൻ്റെ ഇഛാശക്തി
കൊണ്ടു മാത്രയിരുന്നു.
അതിൻ്റെ പിന്നിലൊരു കഥയുണ്ട്!
സ്ക്രീൻ പ്രിൻ്റിംഗ് തമിഴൻമാരുടെ കുത്തകയായിരുന്ന കാലത്ത്
തിരൂർക്കാരൻ നസീബ് സംസ്ഥാനത്തിൻ്റെ
വിവിധ ഭാഗങ്ങളിൽ കേമ്പ് ചെയ്ത്
ഈ കല വ്യാപകമായി പഠിപ്പിച്ചു കൊടുക്കുന്ന
സാഹസം നടത്തിയിരുന്നു, 1989-90കളിൽ .
ഏതോ പത്രത്തിലെ പരസ്യം കണ്ട്
വളപ്പിൽ അബ്ദുക്കയും തിരൂരിൽ നടന്ന ഒരു ത്രിദിന ക്യാമ്പിൽ പങ്കെടുത്തു.
അന്നിന്നത്തെപ്പോലെ
ട്രെയിസിംഗ് പേപ്പറിൽ മെഷീനിൽ നിന്ന്
print എടുക്കൽ വ്യാപകമല്ലാതിരുന്ന കാലത്ത് സ്ക്രീൻ നിർമ്മിക്കാൻ ആവശ്യമായ
ഫിലിമിൻ്റെ നഗറ്റീവും പോസിറ്റീവും
Photo studio യിൽ ഉപയോഗിക്കുന്ന
എൻലാർജർ വഴിയായിരുന്നു നിർമ്മിച്ചിരുന്നത്.
(പെട്ടെന്നാകാൻ കോഴിക്കോട്ടെ
ലൂക്കോസ് ബ്ലോക്ക്സ് ആയിരുന്നു ശരണം).
Dark Room -ൽ വെച്ച് പഠിച്ച
ഫിലിം ഡവലെപിംഗ് ഒറ്റക്ക് പ്രാക്ടിക്കൽ ചെയ്തത് ശരിയാവാത്തതിനാൽ യൂസഫിൻ്റെ സഹായം അബ്ദുക്ക തേടുകയായിരുന്നു എന്നാണോർമ.
അബ്ദുക്കയിൽ നിന്ന് കിട്ടിയ ഏകദേശ ധാരണയും
അബ്ദുക്ക കോഴിക്കോട് മൊയ്തീൻ പള്ളിക്ക് പിറക് വശത്തുള്ള
സ്ക്രീൻ പ്രിൻ്റിംഗ് മെറ്റീരിയൽസ് വിൽക്കുന്ന
സ്റ്റാൻഡേർഡിൽ നിന്ന് വാങ്ങിയ
മലയാളത്തിലുള്ള ‘സ്ക്രീൻ പ്രിൻ്റിംഗ് സഹായി
എന്ന പുസ്തകത്തിൻ്റെയും പിൻബലത്തിൽ
മുദ്രയിൽ നമുക്കും സ്ക്രീൻ പ്രിൻ്റിംഗ് തുടങ്ങാമെന്നായി യൂസഫ്.
ചേറൂർ PTMYHSS ൽ പുതുതായി ഒരു
ഇംഗ്ലീഷ് നഴ്സറി സ്കൂൾ ആരംഭിച്ചത് ആ മോഹം സഫലമാകാൻ ദൈവാനുഗ്രഹമായി.
SSLC ക്ക് ചേറൂറിൽ പഠിച്ചിരുന്ന അവന് അവിടത്തെ ഓഫീസുമായുണ്ടായിരുന്ന
നല്ല ബന്ധമാണ് നഴ്സറിയുടെ സ്ക്രീൻ പ്രിൻ്റ് Poster തയ്യാറാക്കാൻ ഓർഡർ ലഭിക്കാൻ കാരണമായത്.
ചെമ്മാട്ടെ Daisy സ്ക്രീൻ പ്രിൻ്റിംഗ് പോസ്റ്റർ പ്രിൻ്റിംഗ് രംഗത്ത് കത്തിനിൽക്കുന്ന കാലമാണ്.
പ്രസ്തുത poster ന് വേണ്ടി
യതീംഖാനയുടെ മിനാരങ്ങളോടുകൂടിയ പടുകൂറ്റൻ Gate ൻ്റെ രേഖാചിത്രം
അവിടെ പോയി വരപ്പിച്ചത്
കോഴിക്കോട് യൂനിവേഴ്സൽ ആർട്ട്സിൽ നിന്ന് പാസ്സായ
ഇരിങ്ങല്ലൂർക്കാരൻ കുറുഞ്ഞിക്കാട്ടിൽ വിശ്വംഭരനെക്കൊണ്ടായിരുന്നു.
ഫിലിം ഡവലപ്മെൻ്റ്റുമായി പഠിച്ച വിവരങ്ങൾ അതിൽ ഉപയോഗിക്കേണ്ടി വന്നില്ലെങ്കിലും
പിൽക്കാലത്ത് കുറെയേറെ സ്ക്രീൻ വർക്കുകൾ ചെയ്യാൻ ആ തുടക്കം കാരണമായി.
മാത്രമല്ല,
1995 ൽ ഞാൻ ജിദ്ദയിലെ
‘പെർഫ്യൂംസ് ഓഫ് അറേബ്യ’ എന്ന
പെർഫ്യൂം കമ്പനിയിൽ സ്ക്രീൻ പ്രിൻ്ററായി പ്രവാസം തുടങ്ങിയതിനും കാരണം
യൂസഫിൽ നിന്നും പഠിച്ചെടുത്ത
സ്ക്രീൻ പ്രിൻ്റിംഗ് ടെക്നിക്കുകളായിരുന്നു
എന്നത് തീർച്ച.
(ഞാൻ പ്രവാസിയായപ്പോൾ
എൻ്റെ ഗുരു MP ഹംസ ‘വർണശാല’യിലെ നല്ല ഒന്നുരണ്ടു ബ്രഷുകൾ മാത്രം എടുത്തു ബാക്കി എന്നെ ഏല്ലിച്ചു പോയതുപോലെ
വാടക കൊടുക്കാൻ കഴിയില്ലെങ്കിൽ വിവരമറിയിക്കണമെന്ന കണ്ടീഷനോടെ
ഞാനും മുദ്ര അവനെ ഏല്ലിച്ചു പോവുകയായിരുന്നു).

3.
ബോർഡെഴുത്ത്, ബാനറെഴുത്ത്
എന്നിവയിൽ സൂക്ഷ്മതയും ഫിനിഷിംഗും വർണ്ണവിന്യാസവും പുലർത്താൻ പലപ്പോഴും
സത്വസിദ്ധമായ അവൻ്റെ അലസത ശ്രമിക്കാതിരുന്നപ്പോഴും സ്ക്രീൻ പ്രിൻ്റിംഗ് രംഗത്ത് പരീക്ഷണങ്ങൾ നടത്താൻ അവൻ ശ്രമിച്ചിരുന്നു.
ഞാൻ പ്രവാസിയായിരന്ന കാലത്ത്
ഗൾഫിൽ നിന്ന് തിരിച്ചു വന്ന
എൻ്റെ ഗുരുവര്യൻ MP ഹംസക്കൊപ്പം
പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത്
ചുരുങ്ങിയ ചിലവിൽ ബാനർ പ്രിൻ്റിംഗ് ഇങ്കടക്കം സ്വന്തമായി നിർമ്മിക്കാനും അത് വിജയകരമായി പ്രയോഗവൽക്കരിക്കാനും അവൻ്റെ റിസ്കിൻ
അന്നു മുദ്രക്കായി.
4.
അക്രിലിക് ബോർഡ്, (പ്ലാസ്റ്റിക് ബോർഡ്),
LED ബോർഡ് നിർമ്മാണ രംഗത്തും
വിദഗ്ധനായിരുന്നു യൂസഫ്.
ലേസർ കട്ടിംഗ് എന്ന് വേങ്ങരയിൽ പറഞ്ഞ് മാത്രം കേട്ടിരുന്ന കാലത്ത്
അക്ഷരങ്ങൾ ഉണ്ടാക്കിയിരുന്നത്
അക്രിലിക് ഷീറ്റുകൾ ,
U shape ലുള്ള ചെറിയ ആക്സോ ബ്ലേഡ് കൊണ്ട് കട്ട്ചെയ്തായിരുന്നു.
വലിയ അക്ഷരങ്ങൾ ജിഗ് സ്വോ കൊണ്ടും.
അതിനായി ആദ്യം ഡോയിംഗ് പേപ്പറിൽ അക്ഷരങ്ങൾ സ്കെച്ച് ചെയ്ത് പശ തേച്ച്
ഷീറ്റിൽ ഒട്ടിച്ച് സൂക്ഷിച്ച് കട്ട് ചെയ്യണം.
തുടർന്ന് അരം കൊണ്ട് രാഗി നന്നാക്കണം.
പള്ളികളിലെ നമസ്കാര സമയം
ഓർമ്മിപ്പിക്കുന്ന ചെറിയ അക്ഷരങ്ങളും അക്കങ്ങളും വരെ അന്നവൻ
വിദഗ്ധമായി കട്ടു ചെയ്തു
ക്ലോറോ ഫോം കൊണ്ടു ഒട്ടിച്ചു മനോഹരമാക്കി ചെയ്തു കൊടുത്തിരുന്നു.
ധാരാളം കമ്പനികൾക്ക് ക്ലോക്കുകൾക്കുള്ളിൽ
അവരുടെ പേരും Logo കളും പ്രിൻ്റു ചെയ്തിരുന്നു.
അസീസ് ഹാജിയുടെ ഫിർദൗസ് ജ്വല്ലറി,
വേങ്ങര ബസ്സ്റ്റാൻ്റിലെ Fresh Up ബൂഫിയ
തുടങ്ങിയവയുടെ ബോർഡുകൾ
അക്കാലത്ത് അവൻ കൂടി ഭാഗവാക്കായ വേങ്ങര ടൗണിലെ എടുത്തു പറയാവുന്ന വർക്കുകൾ ആയിരുന്നു.
( അവൻ LED ബോർഡ് വർക്കെടുക്കുന്നത്
അവസാനമായി കണ്ടത് പ്രിയ സുഹൃത്ത്
Dr. ഇഖ്ബാലിൻ്റെ പുതിയ ഹോമിയോ ക്ലിനിക്കിൻ്റെ ചുമരിൽ പുതിയ അക്ഷരങ്ങൾ
നിരത്തുമ്പോഴാണ്. )

5.
ഫ്ലക്സ് ബോർഡുകൾ
വന്നു തുടങ്ങിയ കാലത്ത്
എറണാകുളത്തും കോഴിക്കോട്ടുമായിരുന്നു പ്രിൻ്റിംഗ് മെഷീനുകൾ ഉണ്ടായിരുന്നത്.
പിന്നീട് ചെമ്മാട്ടും മഞ്ചേരിയിലും
കോട്ടക്കലും തിരൂരും ജില്ലയിൽ കൂണുകൾ പോലെ പ്രിൻ്റിംഗ് സ്ഥാപനങ്ങൾ മുളച്ചുപൊന്തി.
അന്ന് വേങ്ങരയിൽ ഡിസൈൻ ചെയ്യാനറിയ്യുന്നവർ ആരുമുണ്ടായിരുന്നില്ല.
പ്രിൻ്റിംഗ് കമ്പനിക്കാരുടെ ഡിസൈൻമാരുടെ
കനിവിനെ ആശയിക്കേണ്ട കാലമായിരുന്നു അത്. അന്നു സമയത്തിന് ഡിസൈൻ ചെയ്ത് flex print ചെയ്തു കിട്ടാൻ
എറണാകുളമായിരുന്നു യൂസഫ് ആശ്രയിച്ചിരുന്നത്. പലപ്പോഴും
രാത്രി ട്രെയിനിൽ ഉറങ്ങി, പകൽ ഡിസൈൻ ചെയ്ത് പ്രിൻ്റ് എടുത്ത് രാത്രി തിരിച്ചുപോരുന്ന രീതിയായിരുന്നു.
കോഴിക്കോട്ടാകുമ്പോൾ ഡിസൈൻ ഓക്കെയാക്കി തിരിച്ചു പോരും. അവർ
ഏതെങ്കിലും ബസിൽ print കൊടുത്തയക്കും.
അന്നവനെപ്പോലെയുള്ളവർ
എടുത്ത റിസ്കുകൾ ഓർക്കുമ്പോൾ
ഉള്ളിൽ സങ്കടവും സഹതാപവും
വിരിയാറുണ്ട്.

6.
പരസ്യ കലയുമായി ബന്ധപ്പെട്ട
വിവിധ തുറകളിൽ അറിവുകൾ ഏറെയുണ്ടായിട്ടും ഒന്നിലും ഉറച്ചു നിൽക്കുന്ന
പ്രകൃതക്കാരനായിരുന്നില്ല യൂസഫ്.
ഹൗസ് പെയിൻ്റിംഗായിരുന്നു അവൻ്റെ
ഏറ്റവും കോൺഫിഡണ്ട് ആയ വേദി.
ഏത് മേഘലയിലായാലും
രാത്രി ഉറക്കമൊഴിച്ച് വർക്ക് ചെയ്യാനുള്ള സന്നദ്ധതയായിരുന്നു അവനെ വേങ്ങരയിലെ
മറ്റ് ആർടിസ്റ്റുകളിൽ നിന്ന് വ്യത്യസ്ഥനാക്കിയിരുന്നത്.
ചില്ലറ വർക്കുകൾ ആവശ്യമുള്ള
വേങ്ങരയിലെ സ്ഥാപനങ്ങൾക്ക്
പെയിൻ്റിംഗിൻ്റെ പേരിൽ കട ലീവാക്കാതിരിക്കാൻ പ്രതീക്ഷിക്കാവുന്ന നമ്പറായിരുന്നു അവൻ്റേത്. വേങ്ങരയിലെ പ്രശസ്ത ഹോമിയോ ക്ലിനിക്കായ
Dr. lqbal’s homoeopathic clinic ക്കും
സഹോദര സ്ഥാപനങ്ങളും അവൻ്റെ
ഈ പ്രത്യേകത സ്ഥിരമായി ഉപയോഗപ്പെടുത്തിയിരുന്ന പലരിൽ ചിലരാണ്.

7.
കൃത്യനിഷ്ഠ, ഫിനിഷിംഗ് എന്നിവക്ക്
അത്ര പ്രാധാന്യം നൽകാതിരുന്ന അവൻ
എല്ലാം ലാഘവബുദ്ധിയോടെയായിരുന്നു കണ്ടിരുന്നത് എന്നാന്നെന്നെ നിഗമനം .
സ്വന്തം ജീവിതവും!
ഏറ്റെടുത്ത വർക്കുകൾ അവസാന നിമിഷത്തിൻ ചെയ്തു തുടങ്ങുന്നതിനാൽ പലതിലും കലയുടെ സൗന്ദര്യം കൊഴിഞ്ഞു പോയതായി പലർക്കും അനുഭവപ്പെടാറുണ്ടായിരുന്നു.
ഏത് പ്രതിസന്ധിയിലും
വരുന്നത് വരുന്നിടത്ത് വെച്ച് കാണാമെന്നുള്ള
അപാരമായ ശുഭ വിശ്വാസത്തിനുടമയായിരു അവൻ.
കടുത്ത ജീവിത സാഹചര്യങ്ങൾ സമ്മാനിച്ച
വിഷമങ്ങളും ദൃഢബോധ്യങ്ങളുമാകാം ചില ‘സ്വന്തം ശരികളിൽ’
വിശ്വസിക്കാനും അതിലുറച്ചുനിൽക്കാനും
അതിനു വേണ്ടി എത്ര പഴയ സുഹൃദ്ബന്ധങ്ങളെയും പിണക്കാനും സാമ്പത്തിക മെച്ചങ്ങൾ വലിച്ചെറിയാനും പലപ്പോഴും അതിൽ
അവന് യാതൊരു മനോവിഷമവും തോന്നാതിരിക്കാനും കാരണം .
(അത്തരത്തിലുള്ള ചില ക്രൂരമായ പിണക്കൾക്ക് ഞാനും
ഇരയായിട്ടുണ്ട് .)

8.
മരണം വരെ വർഷങ്ങളോളം
സ്ഥാപനമായും ഇല്ലാതെയും
പരസ്യ കലാരംഗത്ത് സജീവമായി നിലനിന്ന
യൂസഫിന് ഏറ്റവുമടുത്ത ശിഷ്യൻമാർ
ഉണ്ടോ എന്നു സംശയമാണ്.
അരീക്കുളത്തെ സൈദ് (പുല്ലമ്പലവൻ),
ആർട്ട് ലൈൻ ആർട്സ് ഉടമയായിരുന്ന
ഹനീഫ (അടിവാരം),
ക്യൂ സൈൻ ഉടമ KP സുബൈർ, (കഴുകൻ ചിന), ഇബ്രാഹീം(ചേറ്റിപ്പുറം), റഹീം (അഞ്ചുപറമ്പ്)
എന്നിവർ പല കാലങ്ങളിലായി
അവനിൽ നിന്നും പരസ്യകലയുടെ ബാലപാഠങ്ങൾ കണ്ടു മനസ്സിലാക്കിയവരിൽ ചിലരാണ്.
മണ്ണിൽ പിലാക്കലെ പെയിൻ്റർമാരായ
കുഞ്ഞിമുഹമ്മദ് (ശില്പി), കലാം എന്നിവരും
വേങ്ങരയിലെ ഏറ്റവും അനുഗ്രഹീത
വരക്കാരനായിരുന്ന KMK (KM ഖാലിദ് )യും
യൂസഫിൻ്റെ ആദ്യകാല അടുത്ത
സുഹൃത്തുക്കളായിരുന്നു.
(മുദ്രക്ക് വേണ്ടി അന്ന് KMKയും
അബ്ദുക്കയും കുറെയേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്.)
അവസാനം വരെ അബ്ദുക്കയോടും
MP ഹംസാക്കയോടുമുള്ള സ്നേഹവും ബഹുമാനവും അവൻ നിലനിർത്തിയിരുന്നു.

9.
വ്യക്തിപരമായ വിയോജിപ്പുകൾ ഉണ്ടായിരിക്കെ
അവനെ അടുത്തറിയുന്നവർക്കാർക്കും
വിശ്വസിക്കാൻ കഴിയുന്നതായിരുന്നില്ല
രാവിലെ വന്ന ആ മരണ വാർത്ത.
(12.07.2024, വ്യാഴം).
പറയത്തക്ക അസുഖങ്ങൾ ഇല്ലാതിരുന്ന
യൂസഫ് രണ്ട് ദിവസം മുമ്പ് ശരീര വേദനക്ക്
സുഹൃത്ത് Dr. ഇഖ്ബാലിനെ സമീപിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ
മകളെ മദ്രസയിൽ കൊണ്ടുപോയാക്കുന്നതിൻ്റെ മുന്നോടിയായി
ബാത്ത് റൂറിൽ കയറിയ അവൻ
അവിടെ കുഴഞ്ഞുവീഴുകയായിരുന്നു.
അയൽവാസികൾ ഉടനെ വേങ്ങര
അൽ സലാമയിലേക്കും വീണതു മൂലമുണ്ടായ
ക്ഷതങ്ങൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്നും മഞ്ചേരി മെഡിക്കൽ കോളജിലേക്കും പോസ്റ്റ്മോർട്ടത്തിനെത്തിക്കുകയായിരുന്നു.
(ഹാർട്ട് അറ്റാക്ക് എന്നാണ്
പോസ്റ്റ്മോർട്ടം റിപ്പോർട്ട്.)
വൈകുന്നേരം 6:00 മണിക്ക്
മഹല്ല് ഖബർസ്ഥാനായ അരീക്കുളം
ജുമാ മസ്ജിദിൽ മയ്യിത്ത് നമസ്കാരാനന്തരം ഖബർസ്ഥാനിലെ ആറടി മണ്ണ്
ആഡംബരങ്ങളോട് അലർജി പുലർത്തിയിരുന്ന,ആ ഒറ്റയാൻ്റെ ഭൗതിക ശരീരം ശാന്തമായി
ഏറ്റു വാങ്ങി.

കരുണാമയനായ ദൈവം തമ്പുരാൻ
അവൻ്റെ തെറ്റുകൾ പൊറുത്തു കൊടുക്കുകയും
നൻമകൾക്ക് പതിൻമടങ്ങ് പ്രതിഫലം
നൽകി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ.
സന്തപ്തരായ കുടുബാംഗങ്ങൾക്ക്
പടച്ചവൻ ക്ഷമ പ്രദാനം നൽകുമാറാകട്ടെ.
ആമീൻ.

പിൻകുറി:
മാസങ്ങൾക്ക് മുമ്പ്
വേങ്ങര സെലക്ട് മെഡിക്കൽസിൽ ജോലി ചെയ്തിരുന്ന ജേഷ്ഠൻ്റെ മരണത്തോടെ
കുടുംബത്തിൻ്റെ ഏക ആശ്രയമായിരിരുന്നു
യൂസഫ്. ഭാര്യയും പറക്കമുറ്റാത്ത
രണ്ട് മക്കളും അവനുമുണ്ട്.
കുടുംബത്തിൻ്റെ ഏക അത്താണിയായിരുന്ന
അവൻ്റെ വിയോഗത്തോടെ കുടുംബനാഥൻ നഷ്ടപ്പെട്ട നിലയിലാണിപ്പോഴാ കുടുബം.
വേങ്ങരയിലെ കലാ സ്നേഹികളും
ചുള്ളിപ്പറമ്പിലെ ഉദാരമതികളായ അഭ്യുദയാകാംക്ഷികളും മുൻകൈയ്യെടുത്തു എന്തെങ്കിലും ചെറിയ സ്ഥിര വരുമാനത്തിനുള്ള മാർഗ്ഗം കണ്ടെത്തി ആ കുടുംബത്തെ ചേർത്തു നിർത്താൻ മുന്നോട്ട് വന്നാൽ
നന്നായിരുന്നു.

Photos:
1.യൂസഫ്
2.അബ്ദുക്ക
3.MP ഹംസ
4.KMK (ഖാലിദ് )
➖➖➖➖➖
(12.07.2024)
യൂസുഫ് കുറ്റാളൂർ

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *