മൂന്നിയൂർ: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിന്റെ നേത്രത്വത്തിൽ ഒക്ടോബറിൽ ദുബൈയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര അറബിക് വായനാ മൽസരത്തിൽ പങ്കെടുക്കുന്നതിന് ഇന്ത്യയിൽ നിന്നും മലയാളി വിദ്യാർത്ഥി യോഗ്യത നേടി. കൊളത്തൂർ സ്വദേശി ഹാഫിള് മുഹമ്മദ് ഹനാൻ ആണ് യോഗ്യത നേടിയത്.വിവിധ സംസ്ഥാനങ്ങളിൽ നിന്നും യോഗ്യതാ മൽസരത്തിൽ പങ്കെടുത്ത 35ലേറെ മൽസരാർത്ഥികളിൽ നിന്നും ഒന്നാമതെത്തിയാണ് മുഹമ്മദ് ഹനാൻ തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നിയൂർ കളത്തിങ്ങൽ പാറ ദാറുത്തർ ബിയ ഹിഫ്ള് കോളേജിലെ അഞ്ചാം വർഷ വിദ്യാർത്ഥിയാണ് 17 വയസ്സുകാരനായ മുഹമ്മദ് ഹനാൻ. മലപ്പുറം ജില്ലയിലെ കൊളത്തൂരിലെ പുത്തൻ വീട്ടിൽ ഹാഷിം -ഇൽമുന്നീസ എന്നിവരുടെ മകനാണ്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ദുബൈയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര വായനാ മൽസരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നും യോഗ്യത നേടിയ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഒന്നാം സമ്മാനം ഒരു ലക്ഷം യു.എ. ഇ. ദിർഹമും രണ്ടാം സമ്മാനം എഴുപതിനായിരം ദിർഹമും മൂന്നാം സമ്മാനം മുപ്പതിനായിരം ദിർഹമുമാണ്.
അന്താരാഷ്ട്ര മൽസരത്തിലേക്ക് യോഗ്യത നേടിയ മുഹമ്മദ് ഹനാനെ കോളേജ് മാനേജ്മെന്റ് അനുമോ മോദിച്ചു. മാനേജിംഗ് ഡയറക്ടർ.വി.പി. റാഷിദ്, മാനേജർ ശിംഷാദ് ഫാളിലി, പ്രിൻസിപ്പൽ നസ്റുദ്ധീൻ അദനി, അജ്മൽ അദനി, മൊയ്തീൻ കുട്ടി അഅദനി, ശാഫി സഖാഫി ചടങ്ങിൽ സംബന്ധിച്ചു.
റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ