തിരൂരങ്ങാടി: വിദ്യാർഥികൾ തമ്മിലുള്ള സംഘട്ടനത്തിൽ പൊറുതിമുട്ടി തിരൂരങ്ങാടിയിലെ വ്യാപാരികളും നാട്ടുകാരും. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളാണ് ദിനേനെ എന്നോണം അങ്ങാടിയിൽ പരസ്പരം പോരടിക്കുന്നത്. സ്കൂളിനുള്ളിലെ സീനി യർ-ജൂനിയർ വിഷയമാണ് പല പ്പോഴും അടിയിൽ കലാശിക്കാറ്. അധ്യായന വർഷം പകുതി പിന്നിട്ടെങ്കിലും ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തമ്മി ലുള്ള സംഘട്ടനം വർധിച്ചുവരികയാണ്. വിവിധ പ്രദേശങ്ങളിലെ വിദ്യാർഥികൾ സംഘടിച്ചെത്തി മറുചേരിയിലെ വിദ്യാർഥികളെ ആക്രമിക്കുന്നത് വല്ലാത്തൊരു കാഴ്ച യാണെന്ന് നാട്ടുകാരും വ്യാപാരികളും പറഞ്ഞു. തിരൂരങ്ങാടി അങ്ങാടിയിൽ വച്ചാണ് വിദ്യാർഥികൾ സംഘട്ടനത്തിൽ ഏർപ്പെടുന്നത്. അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് കടുത്ത തലവേദന സൃഷ്ടിക്കുന്നുണ്ട്.
അധ്യാപകർ നിസംഗത വെടിഞ്ഞ് വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു. അല്ലെങ്കിൽ നാട്ടുകാർ ഇടപെട്ട് വിദ്യാർഥികളെ പൊലീസിൽ ഏൽപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു. വിദ്യാർഥി സംഘട്ടനത്തിന് അറുതി വരുത്താൻ അധ്യാപകരും രക്ഷിതാക്കളും പി.ടി.എയും തയാറായില്ലെങ്കിൽ തിരുരങ്ങാടി ജാഗ്രത സമിതി വിഷയത്തിൽ ഇടപെട്ട് നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
തിരൂരങ്ങാടി പരിസരപ്രദേശ ങ്ങളിലെ വൈകുന്നേരങ്ങളിൽ പൊലീസിൻ്റെ സാന്നിധ്യം വേണമെന്നും നാട്ടുകാർ പറഞ്ഞു.









