മലപ്പുറം തിരൂരങ്ങാടിയിൽ വന്‍ ലഹരിവേട്ട. 104 ഗ്രാം എംഡിഎംഎ യുമായി എയ്ഡഡ് സ്ക്കൂള്‍ മാനേജരടക്കം രണ്ടു പേര്‍ പിടിയിലായി. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയില്‍ ദാവൂദ് ഷമീല്‍, ഷാനിദ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
അറസ്റ്റിലായ ദാവൂദ് ഷെമീല്‍ ഒരു എയ്ഡഡ് സ്കൂളിന്‍റെ മാനേജരാണ്. ലഹരിയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ മുഴുവൻ സ്‌കൂളുകളിലും കർശന നിലപാടുകൾ സ്വീകരിച്ചു വരുന്നതിനിടെയാണ് ഇവിടെ സ്കൂൾ മാനേജർ തന്നെ പിടിയിലായത്.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.