തിരൂരങ്ങാടി : പാണ്ടിമുറ്റത്ത് തേനീച്ചയുടെ അക്രമം.നൂറിലധികം തേനീച്ചകളുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ കൊടിഞ്ഞി സ്വദേശിയെ കോട്ടക്കൽ അൽമാസ് ആസ്പത്രിയിൽ ഐസിയു ൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് 2.30 ഓടെ യായിരുന്നു സംഭവം. പാണ്ടിമുറ്റം ഒഴൂർ റോഡ് ജംഗ്ഷനിൽ ഇത്തിഹാദ് ബേക്കറിക്ക് സമീപ്പമുള്ള കെട്ടിടത്തിന്റെ മുകൾഭാഗത്ത് ഉണ്ടായിരുന്ന ഭീമൻ തേനീച്ച കൂട് ഇളകിയാണ് തേനീച്ചകളുടെ പരാക്രമം ഉണ്ടായത്.
കടയിലേക്ക് സാധനം വാങ്ങാൻ വന്ന കൊടിഞ്ഞി സ്വദേശിയായ
വഴിയാത്രക്കാരനെയാണ്
തേനീച്ച കൂട്ടം പൊതിഞ്ഞിട്ട് അക്രമിച്ചത്.
അദ്ദേഹത്തിൻ്റെ ശരീരമാസകലം
നൂറ്റിഇരുപതോളം തേനീച്ചകളുടെ കുത്തേറ്റതായി ആശുപത്രിയിൽ കൊണ്ട് പോയവർ പറഞ്ഞു.
ശ്വാസ തടസ്സം അനുഭവപ്പെട്ടതിനാൽ അദ്ദേഹത്തെ ICUലേക്ക് മാറ്റി.
അദ്ദേഹത്തെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ പാണ്ടിമുറ്റത്തെ ഓട്ടോ ഡ്രൈവർ പനയത്തിൽ അബ്ബാസിനും മറ്റു മൂന്ന് പേർക്കും കുത്തേറ്റിരുന്നു. ചൂട്ടു കത്തിച്ച് വീശിയാണ് ജനങ്ങൾ അദ്ദേഹത്തേ തേനീച്ചകളിൽ നിന്ന് രക്ഷിച്ചത്.
തൊട്ടടുത്ത സ്ഥാപനങ്ങളിൽ ഉള്ളവർ ബിൽഡിംഗ് ഉടമസ്ഥനോട് തേനീച്ചക്കൂട് ഭീഷണിയുള്ള കാര്യം നേരത്തേ ഉണർത്തിയിരുന്നെങ്കിലും അതിന് പരിഹാരം കണ്ടിരുന്നില്ല.
ചെറിയ കുട്ടികൾ അടക്കം കരാട്ടെ ക്ലാസിന് എത്തുന്ന വഴിയിലാണ് തേനീച്ചക്കൂട് സ്ഥിതിചെയ്യുന്നത്.
രാത്രി ഏറെ വൈകി പാണ്ടി മുറ്റത്തെ ക്ലബ്ബ് അംഗങ്ങളുടെ സഹകരണത്തോടെ കെട്ടിട ഉടമ ആറിയിച്ചതു പ്രകാരം തെന്നല സ്വദേശി തേനീച്ചക്കൂട് നശിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്









