മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ ടാക്സി വാഹനങ്ങളിൽ നിന്ന് അന്യായമായി പ്രവേശന ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് പിഡിപി ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജാഫറലി ദാരിമി യോഗം ഉദ്ഘാടനം ചെയ്തു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഭീമമായ പ്രവേശനഫീസ് ഈടാക്കുന്നത് എയർപോർട്ടിനെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിൻ്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു .എയർപോർട്ടിന് അകത്തേക്ക് കടക്കുന്നതിന് ഫീസ് ഏർപ്പെടുത്തിയതിനാൽ വിമാനത്താവള കവാടത്തിൽ വൻ തിരക്ക് അനുഭവപ്പെടുകയും യാത്രക്കാർക്ക് പലർക്കും സമയത്തിന് വിമാനത്താവളത്തിനകത്തേക്ക് എത്താൻ കഴിയാത്ത സാഹചര്യവുമുണ്ടവും. ഇത് യാത്രക്കാരെ കരിപ്പൂർ എയർപോർട്ടിൽ നിന്ന് അകറ്റുന്നതിനിടയാക്കും. സമൂഹത്തിൽ ഏറ്റവും താഴ്ന്ന സാമ്പത്തിക വരുമാനക്കാരായ ടാക്‌സി ജീവനക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ഇത്തരം നിലപാടുകൾ തിരുത്താൻ അധി:കൃതർ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ വർക്കിങ് പ്രസിഡണ്ട് സക്കീർ പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഹുസൈൻ കാടാമ്പുഴ, ഹസ്സൻ കുട്ടി പുതുവള്ളി, അയ്യപ്പൻ എ ആർ നഗർ, നിസാം കാളമ്പാടി സൈനബാ ഫൈസൽ, അബ്‌ദുറഹിമാൻ കുഴിയംപറമ്പ് തുടങ്ങിയവർ പങ്കെടുത്തു