കോഴിക്കോട് : കസബ പൊലീസാണ് പ്രതിയെ പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞാണ് ഇയാള്‍ പണം തട്ടിയത്. മകനെ ജയിലില്‍ നിന്ന് ഇറക്കാന്‍ കേസ് ഒതുക്കി തീര്‍ക്കാമെന്ന് പറഞ്ഞാണ് പരാതിക്കാരിയില്‍ നിന്ന് പ്രതി പണം തട്ടിയത്.
മുമ്പും ഇയാള്‍ ആള്‍മാറാട്ടം നടത്തിയിരുന്നുവെന്ന് പൊലീസ്. നടക്കാവ്, കൊണ്ടോട്ടി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.









