തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ വാർഡ് അഞ്ചിലെ കരിപറമ്പ് അരിപ്പാറ റോഡിലെ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും യാത്രയുടെയുടെയും ദയനീയാവസ്ഥയും പ്രവർത്തിയുടെ കാലതാമസവും കാണിച്ച് കഴിഞ്ഞ ദിവസം പോപുലർ ന്യൂസ് നൽകിയ വാർത്തയുടെ സത്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ അടിയന്തര ഇടപെടലിലുടെ കേസെടുത്തു. കരിപറമ്പ് അരിപ്പാറ റോഡിലെ യാത്രയുടെ ദുരിതം കണ്ട ദേശീയ മനുഷ്യാവകാശ സംഘടനയുടെ തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതിനെ തുടർന്നാണ് കമ്മീഷന്റെ അടിയന്തര ഇടപെടൽ ഇൻറീരിയം ഓർഡർ ഇറക്കി ഉത്തരവായിട്ടുള്ളത് മൂന്നുമാസത്തിലേറെയായി പൊതുജനങ്ങൾ ദുരിതമനുഭവിക്കുന്നു നഗരസഭയുടെ അനിവാര്യ ചുമതലകളിൽ പെട്ട പൊതുജനങ്ങളുടെ യാത്ര സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് കാണിച്ചുകൊണ്ടാണ് പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് പരാതി നൽകിയിരുന്നത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here