തലപ്പാറയിൽ പട്ടാപ്പകൽ മോഷണം ആറേമുക്കാൽ പവൻ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

തിരൂരങ്ങാടി :  തലപ്പാറയിലെ കൈതകത്ത് ഇബ്റാഹീമിൻ്റെ വിട്ടിലാണ് മോഷണം നടന്നത്. ആറേമുക്കാൽ പവൻ സ്വർണ്ണമാണ് മോഷണം പോയത്.

മോഷണം നടക്കുന്ന സമയത്ത് ഇബ്റാഹീമിൻ്റെ ഭാര്യ സാബിറയും മാതാവും മാത്രമാണ് ഉണ്ടായിരുന്നത്. സാബിറ പത്ത് മണിയോടെ ജോലിക്ക് പോവുകയും പിന്നാലെ മാതാവ് വീടുപൂട്ടി തറവാട്ടിലേക്ക് പോവുകയും ചെയ്തു.

പിന്നീട് ഒരു മണിക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അടുക്കള വാതിൽ തുറന്നു നിലയിലായിരുന്നു.അടുക്കള വാതിൽ ഉളളിൽ നിന്ന് കുറ്റിയിട്ട ശേഷം മുൻഭാഗം പുട്ടിയായിരുന്നു പോയിരുന്നത്.

മോഷ്ടാവ് നേരത്തെ വീട്ടിൽ കയറിപ്പറ്റിയതായാണ് സംശയം. അലമാറയിൽ സൂക്ഷിച്ച മക്കളുടെ ആഭരണങ്ങളാ മോഷണം പോയത്.

തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *