ചെറിയ തുകക്കുള്ള മുദ്ര പേപ്പർ ലഭിക്കാതെ ജനം നെട്ടോട്ടത്തിൽ

വേങ്ങര: വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ട മുദ്രപേപ്പർ ലഭിക്കാതെ ജനം വലയുന്നു.
തിരൂരങ്ങാടി. ചേളാരി കോട്ടക്കൽ വേങ്ങര പോലെയുള്ള പ്രദേശങ്ങളിലാണ് മുദ്രപേപ്പറും തേടി ജനം നെട്ടോട്ടം ഓടുന്നത്.
അഞ്ഞുറ് രൂപക്ക് മുകളിലുള്ള സ്റ്റാമ്പ് പേപ്പർ മാത്രമാണ് കുറച്ച് കാലമായി സ്റ്റാമ്പ് വേണ്ടർമാരുടെ പക്കൽ ഉള്ളത്. ‘വേണ്ടർമാരുടെ സ്ഥാപനത്തിൽ ഒരു പത്ത് മിനുട്ട് നിന്നാൽ കാണാം അഞ്ഞൂറ് രൂപക്കു താഴെ ഉള്ള മുദ്ര പേപ്പറുകൾക്കായി നാട്ടിൻ്റെ നാനാഭാഗത്ത് നിന്നും ജനങ്ങൾ മുദ്രപേപ്പർ തേടി എത്തുന്ന കാഴ്ച്ച
വേണ്ടർമാരോട് ഈ മുദ്രപേപ്പർ ക്ഷാമത്തെ കുറിച്ച് അന്വാഷണം നടത്തിയപ്പോൾ കിട്ടിയ മറുപടി ഇനി സ്റ്റാമ്പ് പേപ്പർ നിർത്തലാക്കി മുദ്രപേപ്പറുമായി ബന്ധപ്പെട്ട സർക്കാറിൻ്റെ എല്ലാ വിഷയങ്ങളും ഓൺലൈൻ വഴി ആയി കൊണ്ടിരിക്കെ ഇനി മുതൽ ചെറിയ സംഖ്യക്കുള്ള മുദ്രപേപ്പർ പ്രിൻറ് ചെയ്യുന്നത് നിർത്താലാക്കി കൊണ്ടിരിക്കുന്നു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.
എന്തായാലും ജനങ്ങൾ വളരെ പ്രയാസത്തിലാണ്.
ചെറിയ എഗ്രിമെന്റ് പോലെയുള്ള വിഷയങ്ങൾ പരിഹരിക്കാനായി പല ആളുകളും സ്പെഷൽ അഡ്വൈസിംഗ് സ്റ്റാമ്പുകൾ വേണ്ടർമാരുടെ പക്കൽ നിന്ന് വാങ്ങി കൊണ്ട് പോകുന്നത് കാണാൻ സാധിക്കുന്നുണ്ട്

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *