ഊർങ്ങാട്ടിരി: മൈലാടി ആദിവാസി കോളനിയിൽ മരത്തിൽനിന്ന് വീണ് കാലിന്റെ തുടയെല്ല് പൊട്ടിയ യുവാവിന് തുണയായി ആരോഗ്യവകുപ്പും അരീക്കോട് പോലീസും ടി.ഡി.ആർ.എഫ്. വൊളൻ്റിയർമാരും. മൈലാടി മലമുകളിൽ താമസിക്കുന്ന സുധീഷിന്റെ എല്ല് പൊട്ടി ചികിത്സ തേടാത്ത വിവരം എസ്.ടി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പ്രമോട്ടറാണ് ട്രൈബൽ മൊബൈൽ യൂണിറ്റിലെ ഡോക്‌ടർ ഷെരീഫെയെ അറിയിച്ചത്.
ഇവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം കോളനിയിൽ പോയി പരിശോധിച്ചപ്പോഴാണ് യുവാവിന്റെ ഗുരുതരാവസ്ഥ ബോധ്യമായത്. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതോടെ വിവരം ഡി.എം.ഒ.യെ അറിയിക്കുകയും അവർ മലപ്പുറം എസ്.പി. എസ്. ശശിധരന്റെ സഹായം തേടുകയുമായിരുന്നു.
തുടർന്ന് അരീക്കോട് പോലീസ് താലൂക്ക് ദുരന്തനിവാരണസേന വൊളൻ്റിയർമാരുടെ സഹായം തേടുകയും അരീക്കോട് എസ്.ഐ. നവീൻ ഷാജിയുടെ നേതൃത്വത്തിൽ മലകയറി ചെങ്കുത്തായ പാതയിറക്കി സാഹസപ്പെട്ട് സുധീഷിനെ വാഹനത്തിന് അടുത്തേക്ക് എത്തിച്ചശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.
ഡോ. സി.ടി. ഷരീഫ, സ്റ്റാഫ് നഴ്‌് ഷബ്ന, ആശാ വർക്കർ ഗീത, ടി.ഡി.ആർ.എഫ്. വൊളന്റിയർ ക്യാപ്റ്റൻ ഷിജാദ് അരീക്കോട്, അൻവർ കീഴുപറമ്പ്, അബ്‌ദുസ്സലാം, ഉണ്ണി, ഷരീഫ് അരീക്കോട് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.