ദുബൈ : യു എ ഇയിൽ അനധികൃതമായി യാത്ര താമസ രേഖകൾ ഇല്ലാതെ കഴിയുന്നവർക്ക് പിഴയടക്കാതെ രാജ്യം വിടാൻ സൗകര്യം ചെയ്യുന്ന പൊതു മാപ്പ് സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ബിജേന്ദ്ര സിങ് (HOC) അഭിപ്രായപ്പെട്ടു .
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ദുബൈ കെ എം സി സി യുടെ പൊതുമാപ്പ് ഹെല്പ് ഡസ്‌ക് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ദുബൈ കെ എം സി സി ആക്ടിങ് പ്രസിഡണ്ട് മുഹമ്മദ് പട്ടാമ്പി അധ്യക്ഷത വഹിച്ചു . പി കെ അൻവർ നഹ ഉദ്‌ഘാടനം ചെയ്തു . ഇബ്രാഹിം മുറിച്ചാണ്ടി പ്രസിഡണ്ട് ഇൻ ചാർജ് പൊതു മാപ്പ് നിയമങ്ങൾ വിശധികരിച്ചു.
സെപ്റ്റംബർ ഒന്ന് മുതൽ ഒക്ടോബർ മുപ്പത്തി ഒന്ന് വരെ രണ്ട് മാസം നീണ്ടു നിൽക്കുന്ന പൊതു മാപ്പ് സംവിധാനം മികച്ച രീതിയിൽ ഉപയോഗിക്കാനും സ്റ്റേറ്റ് ജില്ല മണ്ഡലം തലങ്ങളിൽ ഹെല്പ് ഡസ്കുകൾ രൂപീകരിച്ച് അർഹരായ ആളുകൾക്ക് സന്ദേശം കൈമാറാനും വിപുലമായ സംവിധാനങ്ങളാണ് ദുബായ് കെഎംസിസി ഏർപ്പെടുത്തിയിട്ടുള്ളത് .
സംസ്ഥാന ഭാരവാഹികളായ പികെ ഇസ്മായിൽ , ഒകെ ഇബ്രാഹിം ,മജീദ് മടക്കിമല ,അബ്ദുൽ ഖാദർ അരിപ്പാമ്പ്ര സംബന്ധിച്ചു . ജില്ലാ ഭരവാഹികളായ ടി.ആര്‍ ഹനീഫ,മുഹമ്മദ് അലി ഉളിയില്‍,മുഹമ്മദ് കെ.പി, അബ്ദുല്‍ ലത്തീഫ് തെക്കെഞ്ചേരി,ജംഷാദ് പാലക്കാട്,മൊയ്തു മക്കിയാട്,ജമാല്‍ മനയത്ത്, നൗഫല്‍ തിരുവനന്തപുരം, വി.കെ.നിസാം,
അഡ്വ സാജിദ് അബൂബക്കർ സ്വാഗതവും അഷ്‌റഫ് കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു