തിരൂരങ്ങാടി:ദേശീയപാത ഡ്രെയിനേജ് നിർമ്മാണത്തെ തുടർന്ന് കക്കാട് മേഖലയിലെ ഗതാഗത സ്തംഭനം പതിവാകുന്നത് പരിഹരിക്കണമെന്ന ജനപ്രതിനിധികളുടെ ഇടപെടലിൽ നടപടി തുടങ്ങി. ഗതാഗതകുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ വികസന കമ്മിറ്റി ചെയർമാൻ ഇഖ്ബാൽകല്ലുങ്ങൽ കൗൺസിലർമാരായ സുജിനി മുളമുക്കിൽ, സി.പി .ഹബീബ ബഷീർ, ആരിഫ വലിയാട്ട് എന്നിവർ കെ, എൻ, ആർ, സി യുടെ കോഹിനൂർ ഓഫീസിൽ
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്ന് കക്കാട് ക്ഷേത്രം മേഖല മുതൽ മസ്ജിദ് ഭാഗത്തെ കോൺഗ്രീറ്റ് ബ്ലോക്കുകൾ മാറ്റി ഡ്രൈനേജിനരികിലെ വിടവ് കോൺ ഗ്രീറ്റ് ചെയ്തു. ഇത് ഈ മേഖലയിൽ വലിയ ആശ്വാസമായി. വരും ദിവസങ്ങളിലും പരിഹാര നടപടി തുടരുകയും വാട്ടർ ടാങ്ക് റോഡിലെ വെള്ളക്കെട്ട് പ്രശ്നവും പരിഹരിക്കും.
റിപ്പോർട്ട്:-അഷ്റഫ് കളത്തിങ്ങൽ പാറ.