ഭക്ഷണം പാർസൽ വാങ്ങാൻ എത്തിയ യുവാക്കളുടെ അക്രമത്തിൽ ഹോട്ടൽ ഉടമയടക്കം മൂന്ന് പേർക്ക് പരിക്ക്; പ്രതികൾ പിടിയിൽ

തിരൂർ: ഭക്ഷണം പാർസൽ വാങ്ങാൻ എത്തിയ യുവാക്കളുടെ അക്രമത്തിൽ ഹോട്ടൽ ഉടമയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ തിരൂർ മൂച്ചിക്കലിൽ പ്രവർത്തിക്കുന്ന ഫ്രഞ്ച് ഫ്രൈസ് എന്ന സ്ഥാപനത്തിലാണ് അക്രമമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു.

മീനടത്തൂർ സ്വദേശി പേരോത്ത് അജയ് കൃഷ്ണൻ, മൂച്ചിക്കൽ സ്വദേശി മേനോത്തിൽ ഹരികൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹോട്ടലിലെത്തിയ യുവാക്കൾ തമ്മിലുള്ള സംസാരം തർക്കത്തിലേക്ക് നീങ്ങി. പിന്നീട് ഹോട്ടൽ ജീവനക്കാർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.

അക്രമത്തിൽ ഹോട്ടൽ ഉടമ താനൂർ കാട്ടിലങ്ങാടി സ്വദേശി മൊല്ലക്കാനകത്ത് അസീസ്, ജീവനക്കാരനായ പുത്തൻതെരു സ്വാദേശി മമ്മിക്കാനകത്ത് ജാഫർ എന്നിവർക്കും ഭക്ഷണം കഴിക്കാനെത്തിയ ഒരു യുവാവിനുമാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഹോട്ടലിൻ്റെ ഗ്ലാസും ബോർഡും ഫർണ്ണിച്ചറുകളും തകർത്തതായി ഉടമ പറഞ്ഞു. ഇരുവരെയും താനൂർ പോലീസ് പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *