കൊടിഞ്ഞി : ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസലിന്റെ ഭാര്യയുടെ അപേക്ഷ തള്ളി സർക്കാർ. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനാ യ കോഴിക്കോട് സ്വദേശി അഡ്വ.കുമാരൻ കുട്ടിയെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്ന കൊല്ലപ്പെട്ട ഫൈസലിന്റെ ഭാര്യ ജസന നൽകിയ അപേക്ഷയാണ് സർക്കാർ തള്ളിയത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ജസ്‌നയുടെ അപേക്ഷ യിൽ സർക്കാർ തീരുമാനം അനന്തമായി വൈകിയതോടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയും അഡ്വ.കുമാരൻ കുട്ടിയെ സ്പെഷൽ പബ്ലിക് പ്രോ സിക്യൂട്ടറാക്കണമെന്ന് സർക്കാറിനോട് നിർദേശിച്ചെങ്കിലും മഞ്ചേരി സ്വദേശിയായ അഡ്വ.പി.ജി മാത്യുവി നെയാണ് സർക്കാർ നിയമിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെയാണ് അഡീഷണൽ ചീഫ് സെ ക്രട്ടറി ഭിഷ്വാനന്ത് സിൻഹ പുറത്തിറക്കിയത്.
ടി.പി വധക്കേസിൽ രമ എം.എൽ.എയുടെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രതികൾക്ക് ശിക്ഷവാങ്ങിച്ചു നൽകിയ പ്രഗത്ഭ വക്കിലാണ് അ ഡ്വ.കുമാരൻ കു ട്ടി. 2016 നവംബർ 19-ന് പുലർച്ചെയാണ് കൊടിഞ്ഞി ഫാറുഖ് നഗറിൽ വെച്ച് ഫൈസൽ കൊല്ലപ്പെടുന്നത്. റിയാദിലേക്ക് മടങ്ങി പോകുന്നതിന്റെ ഭാഗമായി വീട്ടിലേക്ക് വരുന്ന ഭാര്യ പിതാവിനെയും മാതാവിനെയും താനൂർ റയിൽവേ സ്റ്റേഷനിൽ നിന്നും എടുക്കാനായി ഓട്ടോയിൽ സഞ്ചരിക്കവെയാണ് ആർ.എസ്.എസ് കൊലയാളി സംഘം വെട്ടിക്കൊലപ്പെടു ത്തിയത്.
തുടക്കത്തിൽ കേരള പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൻ്റെ തുടക്കം മുതലേ സർക്കാറിൻ്റെ ഒളിച്ചുകളി വ്യക്തമായിരുന്നു.
തുടക്കത്തിൽ ഡമ്മി പ്ര തികളെ ഹാജറാക്കി കേസ് ഒതുക്കാൻ ശ്രമമുണ്ടായപ്പോൾ അന്നത്തെ എം.എൽ. എയായിരുന്ന പി.കെ അബ്ദു റബ്ബിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ ദേശീയപാത ഉപരോധിച്ചു പ്രതിഷേധം ശക്തമാക്കിയ തോടെയാണ് യഥാർത്ഥ പ്രതികളെ പിടികൂടിയത്.പ്രതികൾ ഇപ്പോൾ ജാമ്യത്തിലാണ്.