രാജൻ ഇല്ലാത്ത ആദ്യ നബിദിനം ,മുടങ്ങാതെ ഈ വർഷവും മധുരം നൽകി ആറു വയസ്സുകാരൻ

ചെറുമുക്ക് : ചെറുമുക്ക് മമ്പാഉൽ ഉലും സെക്കണ്ടറി മദ്രസ ഉഖുവത്തുൽ ഇസ്ലാം സംഘത്തിൻ്റെ കീഴിൽ നടന്ന നബിദിന ഘോഷയാത്രക്ക് ഈ വർഷവും മധുരം നൽകി ചെറുമുക്ക് മുളമുക്കിൽ രാജൻ്റെ കുടുംബം. നീണ്ട പതിനഞ്ചു വർഷക്കാലമായി മധുര പാനീയങ്ങളും മധുര പലഹാരങ്ങളും വിതരണ നടത്തിയിരുന്ന ചെറുമുക്ക് വെസ്റ്റിലെ തെങ്ങ് കയറ്റ തോയിലാളിയും കര്ഷകനുമായ മുളമുക്കിൽ രാജൻ എന്ന സഹോദരൻ കഴിഞ്ഞ ഏപ്രീൽ ഒന്നാം തിയതി മരണപ്പെട്ടിരുന്നു. എന്നാൽ രാജൻ്റെ സ്മരണക്കായി രാജൻ്റെ മകളുടെ മകൻ ആറു വയസ്സുകാരനായ അർജിത്ത് മദ്രസ്സാ കമ്മറ്റി ഭാരവാഹികൾക്കും ദഫ് സ്‌കൗട്ട് ജാഥയിൽ അണിനിരന്ന വിദ്യാർത്ഥിയാക്കൾക്കും മധുരം നൽകി മതമൈത്രിക്ക് മാതൃകയായത്.

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *