ഒഴൂർ : പറമ്പില്‍ വിറക് ശേഖരിച്ച് കൊണ്ടിരുന്ന സ്ത്രീയുടെ നാലര പവന്റെ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നു കളഞ്ഞുഒഴൂർ തലക്കടുത്തൂർ സ്വദേശിനിയായ സ്ത്രീയുടെ മാലയാണ് കവർന്നത്.
പുതിയ വീട് പണിയുന്ന കരിങ്കപ്പാറ പരപ്പാറപ്പുറത്ത് പറമ്പിലെ വിറക് ശേഖരിച്ചു കൊണ്ടിരിക്കെബൈക്കിൽ എത്തിയ മോഷ്ടാവ് ഞെടിയിടയിൽ മാല പൊട്ടിച്ച് കടന്നു
കളയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം താനൂർ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.









