തിരൂരങ്ങാടി : ഫൈസൽ വധക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി അഡ്വ.കുമാരൻ കുട്ടിയെ നൽകാമെന്ന് സമ്മതം അറിയിച്ച് സർക്കാർ.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ടി.പി വധക്കേസിൽ പ്രതികൾക്കെതിരെ ഹജറായ അഡ്വ.കുമാരൻ കുട്ടിയെ കൊടിഞ്ഞി ഫൈസൽ വധക്കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കാനാകില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. മാസങ്ങൾ നീണ്ട കാത്തിരിപ്പിനും നിയമ പോരാട്ടിത്തിനും പിന്നാലെ നീതിനിഷേധത്തിനെതിരെ എസ്.ഡി.പി.ഐ, മുസ്ലീം യൂത്ത് ലീഗ്, വെൽഫെയർ പാർട്ടി,സോളിഡാരിറ്റി അടക്കം തെരുവിലേക്കും സമരം വ്യാപിച്ചതോടെയാണ് സർക്കാർ ഇപ്പോൾ സമ്മതം അറിയിച്ചത്. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും കോഴിക്കോട് സ്വദേശിയുമായ അഡ്വ. കുമാരൻ കുട്ടിയെ ഫൈസൽ വധക്കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കുന്നതിന് സർക്കാറിന് എതിർപ്പില്ലെന്ന് ഇന്നലെ അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചു. ഫൈസലിന്റെ ഭാര്യ ജസ്ന നൽകിയ പരാതി പരിഗണിക്കവേയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.