മലപ്പുറം : ജില്ലയിലെ തിരൂരങ്ങാടിയിൽ 19 കാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികൾ ഒളിവിലാണ്. കഴിഞ്ഞ മാസം 23-ാം തീയതി നടന്ന സംഭവമാണ് കേസിനാസ്പദമായത്. പ്രതി, തിരൂരങ്ങാടി താഴേച്ചിന സ്വദേശിയായ തടത്തിൽ കരീം എന്ന കൊടുംകുറ്റവാളി, 23 ന് രാവിലെ അയാളുടെ അനിയൻ അലിമോൻ തടത്തിൽ എന്നയാളുമായി ചേർന്ന് താഴെ ചിന സ്വദേശിയായ അൻസിൽ എന്ന19കാരനെ തിരൂരങ്ങാടി തട്ടാൻ്റിടവഴിയിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയും വകവരുത്താനുള്ള ഉദ്ദേശത്തോടെ കൈകാലുകൾ ബന്ധിച്ച് വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയി വീട്ടിൽ വെച്ച് ദേഹമാസകലം മാരകമായ മുറിവുകൾ ഉണ്ടാക്കുകയും ചെയ്തു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കരീം എന്നയാൾ കാപ്പ ഉൾപ്പെടെ ചുമത്തപ്പെട്ട നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയും നാട്ടുകാരുടെ സ്വൈര്യവിഹാരത്തിന് നിരന്തരമായി തടസ്സം നിൽക്കുന്നയാളുമാണ്. സഹോദരൻ അലിമോൻ നിയമപരവും രാഷ്ട്രീയപരവുമായ എല്ലാവിധ സഹായങ്ങളും ഇയാൾക്ക് നൽകി വരുന്നു.
കുടുംബത്തിന്റെ പരാതിയെ തുടർന്ന് തിരൂരങ്ങാടി പോലീസിലും മലപ്പുറം എസ്.പിയുടെ ഓഫീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ടെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ലഭ്യമായ വിവരങ്ങൾ പ്രകാരം കരീം ഇപ്പോഴും ഒളിവിൽ തുടരുകയാണ്. തിരൂരങ്ങാടി പോലീസിന്റെ ഒത്തുകളിയാണോ എന്ന് ബന്ധുക്കൾ സംശയിക്കുന്നു . ജാമ്യമില്ല വകുപ്പ് പ്രകാരം fir രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ പോലീസിന്റെ കണ്മുന്നിൽ തലങ്ങും വിലങ്ങും നടക്കുന്നുണ്ടെങ്കിലും പോലീസ് ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇനിയും പോലീസ് നടപടി സ്വീകരിക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രിക്കും മുതിർന്ന ഉദ്ദ്യോഗസ്തർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.