വേങ്ങര: ചിനക്കൽ പ്രദേശത്ത് ജീവകാരുണ്യ ജനസേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ടൗൺ മുസ്ലിം ലീഗ് കമ്മറ്റിയുടെ കീഴിൽ മർക്കസ്-ഇ-മില്ലത്ത് എന്ന പേരിൽ പുതിയ കേന്ദ്രം ഒക്ടോബർ16 ന് ബുധനാഴ്ച ബഹു: പാണക്കാട് മുഈനലി തങ്ങൾ നാടിന് സമർപ്പിച്ചു.
ചടങ്ങിൽ സഹോദരൻ മുനീറിന് വേണ്ടി സ്വരൂപിച്ച ചികിത്സാ സഹായം, ജനകീയ കമ്മറ്റി ഭാരവാഹികൾക്ക് കൈമാറി.
കെ. ടി കുഞ്ഞാലസ്സൻ കുട്ടി ഹാജി, പി. ഹംസ ഹാജി, ടി.വി ഇഖ്ബാൽ, അസീസ് പറങ്ങോടത്ത്, കല്ലൻ അബ്ദുറഹ്മാൻ, സാദിഖ് കൊടിയാട്, എം. ഹാരിസ്, ശഹീം എ കെ, ജാഫർ ചാലിൽ, സാദിഖ് കെ വി, ഇസ്മായിൽ കെ ടി, ഷുഹൈബ് എം കെ
തുടങ്ങിയവർ നേതൃത്വം നൽകി.









