മലപ്പുറത്തെ 350 രോഗികൾക്ക് സാന്ത്വനമായി റിമാൽ കൂട്ടോയ്മ

റിയാദിലെ മലപ്പുറം നിവാസികളുടെ കൂട്ടായ്മയായ റിയാദ് മലപ്പുറം കൂട്ടായ്മ (റിമാൽ) എല്ലാ വർഷവും നടത്തി വരുന്ന ‘റിമാൽ സാന്ത്വനം’ പരിപാടിയുടെ 2024-2025 വർഷത്തെ ധനസഹായ വിതരണം

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

പൂർത്തീകരിച്ചതായി ഭാരവാഹികൾ പോപുലർ ന്യൂസിനെ അറിയിച്ചു. മാരക രാേഗങ്ങൾ കാെണ്ട് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളുടെ വിവരരേഖരണം, കുടുംബങ്ങളിൽ നേരിട്ട് എത്തിയുള്ള സാന്ത്വനം,
അർഹിക്കുന്നവർക്ക് സാമ്പത്തിക സഹായം, എന്നിവയാണ് റിമാൽ സാന്ത്വനം പദ്ധതിയുടെ
പ്രവർത്തനങ്ങൾ, മലപ്പുറം മുനിസിപ്പാലിറ്റിയും സമീപ പ്രദേശങ്ങളായ ഒമ്പത് പഞ്ചായത്തുകളും
ഉൾലക്കാള്ളുന്ന റിമാൽ പരിധിയിൽപെട്ട ഏറ്റവും അർഹരായ ഡയാലിസിസ് ചെയ്യുന്നവർ, കാൻസർ രാേഗികൾ, പക്ഷാഘാതം വന്ന് കിടപ്പിലായ രാേഗികൾ എന്നീ ഗണത്തിലെ 350 രാേഗികൾക്കാണ് സഹായവിതരണം നടത്തിയത്. പൂക്കാേട്ടൂർ, കാേഡൂർ, കൂട്ടിലങ്ങാടി, ആനക്കയം, ഊരകം, പാെന്മള, ഒതുക്കുങ്ങൽ, മക്കരപ്പറമ്പ്, കുറുവ എന്നിവയാണ് റിമാൽ പരിധിയിൽ പെട്ട പഞ്ചായത്തുകൾ.
അർഹത അനുസരിച്ചു കുടുംബങ്ങൾക്ക് വേണ്ടി ഇടപെടലുകൾ തുടരാനും റിമാൽ ക്രമീകരണങ്ങൾ
ഒരുക്കിയിട്ടുണ്ട്.
റിയാദിലെ സാധാരണക്കാരായ പ്രവാസികൾ, നാട്ടിലെ മുൻ പ്രവാസികൾ, റിയാദിലെയും നാട്ടിലെയും
റിമാൽ അഭ്യുത്ദയകാംക്ഷികൾ തുടങ്ങിയവരുടെ സഹായം സമാഹരിച്ചാണ് റിമാൽ സാന്ത്വനം പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നത്. ഭീമമായ ചിലവ് വരുന്ന വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരാകുന്ന നിർദ്ധനരായ രാേഗികൾക്കും റിമാൽ സഹായം നൽകി വരുന്നുണ്ട്. കൂടാതെ റിയാദിൽ വെച്ച്
മരണപ്പെട്ട പ്രാസികളുടെ കുടുംബങ്ങൾക്ക് നിശ്ചിത സമയത്തേക്ക് പ്രതിമാസ സഹായം, രാേഗികളായി
മടങ്ങി വന്നവർക്ക് തുടർ ചികിത്സക്കുള്ള സഹായം, രാേഗപ്രതിരാേധത്തിനുള്ള ബാേധവത്കരണ
പരിപാടികൾ തുടങ്ങിയവയും ഈ പദ്ധതിയുടെ ഭാഗമായി നടന്നുവരുന്നു.
റിമാൽ സാന്ത്വനം പദ്ധതിയുടെ ഭാഗമായി പുതുതായി ഈവർഷം ആരംഭിച്ചതാണ “റിമാൽ ഡ്രസ്സ് ബാങ്ക്”.
മലപ്പുറം കാേട്ടപ്പടി തിരൂർ റാേഡിൽ സിറ്റി ഗാേൾഡ് ബിൽഡിങിൻ്റെ രണ്ടാം
നിലയിൽ ഇത് പ്രവർത്തിക്കുന്നു. വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന ഉപയാേഗ യാേഗ്യമായ, എന്നാൽ മാേഡൽ മാറിയത് കൊണ്ടും വലുപ്പം കുറഞ്ഞതിനാലും ഉപയാേഗിക്കാതിരിക്കുന്ന നല്ല വസ്ത്രങ്ങൾ ശേഖരിച്ച് സാമ്പത്തികമായി പ്രയാസപ്പെടുന്ന ഒരു ദിവസം പ്രദേശവാസികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നു.ഒരു ദിവസം മാത്രം ഉപയാഗമുള്ള വിവാഹ വസ്ത്രങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് നൽകി ഉപയാേഗ ശേഷം ഡ്രൈക്ലീൻ ചെയ്ത് തിരിച്ചു വാങ്ങുന്നു. പ്രദേശവാസികൾക്ക് വളരെ ഉപകാരപ്പെടുന്ന ഈ സംരംഭം ഇന്ന് വളരെ ജനകീയമായിരിക്കുകയാണ്.

റിമാൽ സാന്ത്വനം പദ്ധതിയിൽ സഹകരിച്ച അംഗങ്ങൾക്കും, റിയാദിലെ പ്രവാസികൾ, നാട്ടിലെ മുൻ പ്രവാസികൾ, റിയാദിലെയും നാട്ടിലെയും റിമാൽ അഭ്യുദയകാംക്ഷികൾ എന്നിവർക്കും, അർഹരായ
രാേഗികളെ കണ്ടെത്തുന്നതിനും സഹായം വിതരണം ചെയ്യുന്നതിനും സഹായിച്ച വിവിധ പ്രദേശങ്ങളിലെ
വളണ്ടിയർമാർക്കും മറ്റു സന്നദ്ധ പ്രവർത്തകർക്കും കമ്മിറ്റിയുടെ നന്ദിയും കടപ്പാടും രേഖലപ്പെടുത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *