പരപ്പനങ്ങാടി ഉപജില്ലാ കലോത്സവം : ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു.

മൂന്നിയൂർ: : നവംബര്‍ 2,4,5,6 തീയതികളില്‍ മൂന്നിയൂർ വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്കൂളില്‍ നടക്കുന്ന പരപ്പനങ്ങാടി ഉപജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, മെമ്പര്‍മാരായ ചാന്ത് അബ്ദുസമദ്, പി.പി സഫീര്‍, ഹെഡ്മാസ്റ്റര്‍ എം.കെ ഫൈസല്‍, പി.ടി.എ പ്രസിഡന്റ് താഹിര്‍ കൂഫ, സി.മുനീര്‍, സബീഹ, ഹാഷിഖ് ചോനാരി, ജാവേദ് ആലുങ്ങല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *