ജിസാൻ കെ.എം.സി.സി.പ്രവാസി സംഗമവും സുരക്ഷ പദ്ധതി ആനുകൂല്യ വിതരണവും നടത്തി.

തിരൂരങ്ങാടി: ജിസാൻ കെ.എം.സി.സി പ്രവാസി സംഗമവും കെ.എം.സി.സി സൗദിനാഷണൽ കമ്മറ്റി സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട ജിസാനിലെ പ്രവാസികൾക്കുള്ള ആനുകൂല്യ വതരണവും നടന്നു. ചെമ്മാട് സി.എച്ച് സൗധത്തിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ഖാലിദ് പട്ല അദ്ധ്യക്ഷത വഹിച്ചു. തിരുരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി സംഗമം ഉൽഘാടനം ചെയ്തു. കെ.എം.സി.സി. സുരക്ഷാ പദ്ധതിയുടെ ആനുകൂല്യ വിതരണവും ചികിത്സാ ധന സഹായ വിതരണവും സുരക്ഷപദ്ധതി ചെയർമാൻ സയ്യിദ് അശ്‌റഫ് തങ്ങൾ ചെട്ടിപ്പടി നിർവ്വഹിച്ചു. 30 ലക്ഷം രൂപ ചടങ്ങിൽ വിതരണം ചെയ്തു.വിവിധ പഞ്ചായത്ത് വാർഡ് മുസ്ലിംലീഗ് ഭാരവാഹികൾ പദ്ധതിവിഹിതം ഏറ്റുവാങ്ങി. എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ. നവാസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ശരീഫ് വടക്കയിൽ, മുഹമ്മദ് വിളക്കോട്, പി കെ ജഹ്ഫർ ഫറോക്, യൂത്ത് ലീഗ് തിരുരങ്ങാടി മണ്ഡലം സെക്രട്ടറി സാലിം കോഴിച്ചെന ,മണ്ഡലം ലീഗ് സെക്രട്ടറി സി. ടി. നാസർ, ജിസാൻ കെ എം .സി .സി .വൈസ് ചെയർമാൻ മുഹമ്മദ് കുട്ടി കുനിയിൽ, ഹാരിസ് ബദിര, മുസ്ഥഫ ദാരിമി മേലാറ്റൂർ ,

എന്നിവർ പ്രസംഗിച്ചു. ചെയർമാൻ മുനീർ ഹുദവി ഉള്ളണം സ്വാഗതവും പി.എ.സലാം പെരുമണ്ണ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *