പരപ്പനങ്ങാടി:ഇടത് മുന്നണിയുടെ മുസ്ലിം വിരുദ്ധതയിലും പിണറായി സർക്കാറിൻ്റെ ആർ. എസ്. എസ്. അനുഭാവ സമീപനങ്ങളിലും പ്രതിഷേധിച്ച് സി.പി.എം.മുൻ എൽ . സി. മെമ്പറടക്കം വിവിധ പാർട്ടികളിൽ നിന്ന് രാജി വെച്ച് പതിമൂന്ന് കുടുംബങ്ങൾ മുസ്ലിം ലീഗിൽ ചേർന്നു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ രാജിവെച്ചവർക്ക് മുസ്ലിം ലീഗ് മെമ്പർഷിപ്പ് നൽകി പൊന്നാട അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു .
പരപ്പനങ്ങാടി നഗരസഭയിലെ ഉള്ളണം പ്രദേശത്തെ ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഡിവിഷനുകളിലെ സി. പി .എം ,ഐ. എൻ .എൽ ,കേരള കോൺഗ്രസ് പാർട്ടികളിലെ പ്രാദേശിക നേതാക്കളും പ്രവർത്തകരുമാണ് മുസ്ലിം ലീഗിൻ്റെ മതേതര നിലപാടുകളിലും കാരുണ്യ പ്രവർത്തനങ്ങളിലും ആകൃഷ്ടരായി മെമ്പർഷിപ്പ് സ്വീകരിച്ചത്.
നെടുവ ലോക്കൽ കമ്മിറ്റി മുൻ മെമ്പർ കെ .ഹനീഫ ,കേരള കോൺഗ്രസ് (എം) തിരൂരങ്ങാടി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ജാഫർ തെങ്ങിലാൻ, കേരള കോൺഗ്രസ് (ബി) നേതാവ് മാളിയേക്കൽ മുഹമ്മദലി ,ഐ. എൻ .എൽ . പ്രവർത്തകൻ ചെമ്പൻ അബ്ദുറഹ്മാൻ കുട്ടി, എ .അബ്ദുൽ റഷീദ്, സി. പി .എം . പ്രവർത്തകരായ എം അബ്ദുറഹ്മാൻ, എം. അശ്റഫ്, കെ. നൗഷാദ്, കെ. ഫൈസൽ, പി. കെ. മുരീദ്, എം. അബ്ദുൽ റസാഖ്, മാളിയേക്കൽ ശരീഫ്, സി. ടി. റിയാസ് എന്നിവരാണ് എല്ലാ പാർട്ടി ബസങ്ങളും ഉപേക്ഷിച്ച് ഹരിത രാഷട്രീയത്തിലേക്ക് വന്നത്. വരും ദിവസങ്ങളിൽ ഒട്ടേറെ പേർ സി. പി. എമ്മിൽ നിന്ന് രാജി വെച്ച് മുസ്ലിം ലീഗിൽ ചേരുമെന്ന് ഇവർ അറിയിച്ചു.
ഉള്ളണത്തെ മുസ്ലിം ലീഗ് നേതാക്കളും ഡിവിഷൻ ഭാരവാഹികളും യൂത്ത് ലീഗ്, എം എസ് എഫ് ,കെ .എം . സി. സി. ഭാരവാഹികളായ
വി. പി .കോയ ഹാജി ,നല്ലേടത്ത് അബ്ദുൽ ഖാദർ ഹാജി ,അമ്മാറമ്പത്ത് സിദ്ദീഖ്, നഗരസഭ മുൻ ചെയർമാൻ എ. ഉസ്മാൻ , ടൗൺ മുസ് ലിം ലീഗ് പ്രസിഡൻറ് എൻ. അലവി ഹാജി ,സെക്രട്ടറി എം. എ. കെ. തങ്ങൾ, എൻ ബാവഹാജി,നല്ലേടത്ത് നാസിഫ്, കെ. കെ. അമാനുള്ള, പി. പി. മുസ്ഥഫ, വി .പി . കുഞ്ഞു, മുനീർ ഹുദവി, വി.സി. സൈദലവി, വി .പി . അലവി കുട്ടി, യു .വി . അബൂ ബക്കർ, ബി.പി ഹമീദ്, എം മുസ്ഥഫ, ശാഫി ചെമ്പൻ, എം മുഹമ്മദ്, റഫീഖ് കോറാട്, യു ജാഫർ, വി. പി. നാസർ, സി.സി ജാഫർ, സിനാദ് .എം ചടങ്ങിൽ പങ്കെടുത്തു.
റിപ്പോർട്ട്:-അഷ്റഫ് കളത്തിങ്ങൽ പാറ