വേങ്ങരയുടെ സ്വന്തം ഹോം ഗാർഡ് ശ്രീ അബ്ദു‌ൽകരീമിനെ ട്രോമാകെയർ ആദരിച്ചു

വേങ്ങര: വേങ്ങര ടൗണിൽ 14 വർഷം ട്രാഫിക്കിൽ ജോലി ചെയ്ത് ജനങ്ങളുടെ സ്നേഹം പിടിച്ചുപറ്റി സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹോം ഗാർഡ് അബ്ദു‌ൽകരീമിനെ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ്‌ യാത്രയയപ്പ് നൽകി .വേങ്ങരയിലെ ട്രോമാ കെയർ ഓഫിസിൽ വെച്ചുനടന്ന പരിപാടിയിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റിന്റെ സ്നേഹോപഹാരം യൂണിറ്റ്‌ പ്രവർത്തകരുടെ സാന്നിധ്യത്തിൽ വേങ്ങര എസ് ഐ രാധാകൃഷ്ണൻ ഹോം ഗാർഡ് കരീം സാറിന്ന് കൈമാറി.പരിപാടിയിൽ വേങ്ങര യൂണിറ്റ്‌ പ്രവർത്തകർ വീവിധ മേഖലകളിൽ സേവനം ചെയ്തതിനുള്ള സർട്ടിഫിക്കറ്റുകൾ യൂണിറ്റ്‌ പ്രവർത്തകർക്ക് ശ്രീ: അബ്ദുൽ കരീം കൈമാറി.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *