വേങ്ങര : കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പാക്കുന്ന K ചിറ്റിലപ്പിള്ളി മാതൃഭൂമി എൻ്റെ വീട് എന്ന പദ്ധതിയിലെ ജില്ലയിലെ 44 ആമത്തെ വീടിൻറെ താക്കോൽദാന കർമ്മം പറപ്പൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലെ വിജയൻ വിപിക ദമ്പതികൾക്ക് നൽകിക്കൊണ്ട് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ നിർവഹിച്ചു K ചിറ്റിലപ്പിള്ളി യും മാതൃഭൂമിയും ചേർന്ന് നടപ്പാക്കുന്ന ഈ പദ്ധതിയിൽ ആയിരം വീടാണ് ലക്ഷ്യമിടുന്നത് 600 ൽ കൂടുതൽ വീടുകൾ ഇതിനോടകം നൽകി കഴിഞ്ഞു മലപ്പുറം ജില്ലയിൽ മാത്രം 44 വീടുകൾ നൽകി കഴിഞ്ഞു പരിപാടിയിൽ പറപ്പൂര് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അംജദാ ജാസ്മിൻ അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ ഫസ്‌ന ആബിദ് മാതൃഭൂമി റീജണൽ മാനേജർ സുരേഷ് കുമാർ പ്രോജക്ട് എൻജിനീയർ നന്ദകുമാർ ആബിദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here