മൂന്നിയൂർ : വെളിമുക്ക് ക്ലസ്റ്റര്‍ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച സര്‍ഗലയം ഇസ്ലാമിക് കലാ-സാഹിത്യ മത്സര പരിപാടി മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍ ഉദ്ഘാടനം ചെയ്തു. 12 യൂണിറ്റുകളില്‍ നിന്നും 56 ഇനങ്ങളിലായി 500 ല്‍ പരം മത്സരാര്‍ത്ഥികള്‍ സര്‍ഗലയത്തില്‍ പങ്കാളിയായി. വെളിമുക്ക് ടൗണ്‍ യൂണിറ്റ് ഒാവറോള്‍ വിന്നേഴ്സും പള്ളിയാള്‍മാട് യൂണിറ്റ് റണ്ണേഴ്സും പടിക്കല്‍ ടൗണ്‍ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സര്‍ഗ്ഗലയ പരിപാടിയില്‍ സ്വലാഹുദ്ധീന്‍ അസ്ഹരി അധ്യക്ഷനായി. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തംഗം പി.പി സഫീര്‍, ഇ.കെ ബാവ ആലുങ്ങല്‍, മൊയ്തീന് വെമ്പാല, സിദ്ധീഖ് ഫൈസി, സി.കെ സബീല്‍, യു.ശംസുദ്ധീന്‍, സാദിഖ് ഫൈസി, പി.കെ ഉമറലി, കെ.എം ജസീബ്, ഇ.ഫായിസ് ഫര്ഹാന്, റാഷിദ് വെളിമുക്ക്, സലാം മുസ്ലിയാര്, സല്മാന് തലപ്പാറ എന്നിവര്‍ സംസാരിച്ചു.
റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ