വേങ്ങര : കൗമാരക്കാർക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിൻ്റെ ഭാഗമായി മദ്രസ തലങ്ങളിൽ രക്ഷിതാക്കളുടെയും
മദ്രസകളിലെ മുതിർന്ന വിദ്യാർഥികളുടെയും മഹല്ലുകളിലെ യുവാക്കളെയും ഉൾപ്പെടു ത്തി ബോധവൽകരണ ക്ലാസുകൾ സംഘടിപ്പിക്കുവാനും ഡിസമ്പർ അവസാന വാരം വളാഞ്ചേരിയിൽ വെച്ച് നടക്കുന്ന മദ്രസ മാനേജ്മെൻറ് അസോസിയേഷൻ ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ വേണ്ടത് ഒക്കെ ചെയ്യാനും വേങ്ങര കച്ചേരിപ്പടി റൈഞ്ച് SKMMA യോഗം തീരുമാനിച്ചു
യോഗം റൈഞ്ച് ജംഇയത്തുൽ മുഅല്ലിമീൻ സിക്രട്ടറി അബ്ദുറസാഖ് അസ്‌ലമി ഉൽഘാടനം ചെയ്തു . ഷറഫുദ്ധീൻ ഫൈസി മുഖ്യപ്രഭാഷണം നടത്തി.സൈതു പാവു തൊടിക മുഹമ്മത് കുഞ്ഞി പറങ്ങോടത്ത്. നൗഫൽ കുനിയിൽ മൊയ്തീൻകുട്ടി കണ്ണാട്ടിപ്പടി.തുടങ്ങിയവർ സംസാരിച്ചു.
അഹമ്മത് കുട്ടി ഹാജിമാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. രാഹിൻ കുട്ടി ഹാജി തലാപ് തൊടി സ്വാഗതവും കുഞ്ഞാണി സി. എച്ച്.
നന്ദിയും പറഞ്ഞു.









