ജിദ്ധ കെ. എം .സി .സി മലപ്പുറം ജില്ല “സോക്കർ സീസൺ 1 ന് ” ഉജ്ജ്വല തുടക്കം.

ജിദ്ദ കെ .എം .സി . സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച “കെ എം സി സി മലപ്പുറം ജില്ല സോക്കർ ” സീസൺ 1 ന് ഉജ്ജ്വല തുടക്കം. ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികൾ അണിനിന്ന മാർച്ച് പാസ് റ്റോടെയാണ് തുടക്കം കുറിച്ചത്. മാർച്ച് പാസ്റ്റിൽ വ്യത്യസ്ഥങ്ങങ്ങളായകലാവിഭവങ്ങളുമായി അണിയിച്ച മാർച്ച് പാസ്റ്റ് കേരളപ്പിറവിയുടെ ഒരു ആഘോഷം കൂടിയായി മാറി.

മാർച്ച് പാസ്റ്റിന് കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ,സെൻട്രൽ കമ്മിറ്റി ചെയർമാൻ ഇസ്മയിൽ മുണ്ടക്കുളം, ജില്ല പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ് ,ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ്, ട്രഷറർ ഇല്യാസ് കല്ലിങ്ങൽ, ചെയർമാൻ കെ .കെ . മുഹമ്മദ്, നാസർ വെളിയങ്കോട്, ഇസ്ഹാഖ് പൂണ്ടോളി, ബേബി നീലാമ്പ്ര തുടങ്ങി ജില്ല – സെൻട്രൽ കമ്മറ്റി ഭാരവാഹികൾ സല്യൂട്ട് സ്വീകരിച്ചു.
തുടർന്ന നടന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ മുണ്ടുപറമ്പ് അദ്ധ്യക്ഷം വഹിച്ചു. നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം ഉസ്മാൻ കുട്ടി പരവക്കൽ, ഷിഫ അൽബവാദി ഗ്രൂപ്പ് എം.ഡി. കുഞ്ഞിമരക്കാർ സി.കെ, അൽമാസ് പാർട്ണർ ആസിഫ്, ഷിഫ ജിദ്ദ എം.ഡി. പി.എ.അബ്ദുറഹ്മാൻ, അബൂട്ടി പള്ളത്ത്, അഷ്റഫ് മുല്ലപ്പള്ളി ആശംസകൾ നേർന്ന് സംസാരിച്ചു. ഷൗക്കത്ത് ഖിറാഅത്ത് നടത്തി.ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതവും ട്രഷറർ ഇല്ല്യാസ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.

മാർച്ച് പാസ്റ്റിൽ യഥാക്രമം മങ്കട, വേങ്ങര, ഏറനാട് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ട്രോഫിയും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
തുടർന്ന് മൂന്ന് ഫുട്ബാൾ മത്സരങ്ങൾ നടന്നു.
എതിരില്ലാത്ത അഞ്ച് ഗോളുകൾ നേടി അഹ്ദാബ് ഇൻ്റർനാഷണൽ സ്കൂൾ കൊണ്ടോട്ടി മണ്ഡലം ടീം ക്രൗൺ എഫ് .സി .തിരൂർ മണ്ഡലത്തെ പരാജയപ്പെ ടുത്തി. രണ്ടാമത് മത്സരത്തിൽ ചിക്കൻ കോർണർ ഏറനാട് മണ്ഡലം ടീം ലയൺസ് എഫ് . സി. കോട്ടക്കലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. മൂന്നാം മത്സരത്തിൽ മങ്കട മണ്ഡലം കെ. എം .സി .സി .ടീമും എൻ .കെ .സോക്കർ നിലമ്പൂരും ഓരോ ഗോൾ വീതം അടിച്ച് സമനില പാലിച്ചതിനാൽ ടൈം ബേക്കറിലൂടെ എൻ. കെ .സോക്കർ വിജയികളായി.

റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *