വൈക്കത്ത് ഇരട്ടക്കൊല: ഭാര്യയെയും ഭാര്യയുടെ അമ്മയെയും യുവാവ് വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

കോട്ടയം: വൈക്കം മറവൻതുരുത്തിൽ ഭാര്യയെയും ഭാര്യയുടെ അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി. ഗീത (58) മകൾ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവപ്രിയയുടെ ഭർത്താവ് നിധീഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണം. നാല് വയസുള്ള ഒരു കുട്ടിയുടെ മാതാപിതാക്കളായിരുന്നു ശിവപ്രിയയും നിധീഷും. കൊലപാതകത്തിന് ശേഷം നിധീഷ് കുട്ടിയെ സ്വന്തം വീട്ടിൽ കൊണ്ടുവിട്ടു. പിന്നീടാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മറവൻതുരുത്തിലെ ശിവപ്രിയയുടെ വീട്ടിൽ വച്ചാണ് സംഭവം. നിധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *