മൂന്നിയൂർ: മൂന്നിയൂർ ആലിഞ്ചുവടും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തി വന്ന അന്യ സംസ്ഥാന തൊഴിലാളികളെ തിരൂരങ്ങാടി പോലീസിന്റെ നേത്രത്വത്തിൽ തന്ത്രപരമായി പിടികൂടി.
അന്യ സംസ്ഥാന തൊഴിലാളികളായ ഒഡിഷ കോരാപുട്ട് ജില്ല സ്വദേശി മഖർ കിലാ (28), ഒഡിഷ നബരങ്കപ്പൂർ സ്വദേശി അർജുൻ മാലി (19 ) എന്നിവരാണ് പിടിയിലായത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
തിരുരങ്ങാടി പോലീസ് ഇൻസ്‌പെക്ടർ പ്രദീപ് കുമാറിന് ലഭിച്ച രഹസ്യ വിവരരത്തിന്റെ അടിസ്ഥാനത്തിൽ താനൂർ ഡി.വൈഎസ്.പി പയസ് ജോർജിന്റെ നിർദ്ദേശപ്രകാരം ഡാൻ സാഫ് അംഗങ്ങളും, തിരുരങ്ങാടി എസ് ഐ .സാം ജോർജും പോലീസ് സംഘവും അന്യ സംസ്ഥാന തൊഴിലാളികളായ ഒഡിഷ കോരാപുട്ട് ജില്ല സ്വദേശി മഖർ കിലാ (28), ഒഡിഷ നബരങ്കപ്പൂർ സ്വദേശി അർജുൻ മാലി (19 ) എന്നിവരെ ആവിശ്യക്കാർ എന്ന വ്യാജേന സമീപിക്കുകയായിരുന്നു.ഒഡിഷയിൽ നിന്നും കഞ്ചാവുമായി എത്തിയ ഇവർ പല സ്ഥലങ്ങളിൽ ആണ് സൂക്ഷിച്ചു വെച്ചതെന്ന് പറഞ്ഞു പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. മണിക്കൂറുകൾക്ക് ശേഷം മൂന്നിയൂർ ആലിൻ ചുവട് കളത്തിങ്ങൽ ക്വാർട്ടേഴ്സിൽ റൂമിൽ കഞ്ചാവ് ഉണ്ടെന്നും അത് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് റൂമിൽ വെച്ച് ഇവർ പിടിയിലായത്. ഇവരിൽ നിന്നും 3.230 kg യോളം കഞ്ചാവ് പോലീസ് കണ്ടെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ ലഹരി കടത്തു സംഘത്തെ കുറിച്ച് കൂടുതൽ വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തി വരികയാണ്. തിരുരങ്ങാടി പോലീസ് ഇൻസ്‌പെക്ടർ പ്രദീപ് കുമാർ, സബ് ഇൻസ്പക്ടർ സാം ജോർജ്, ഗ്രേഡ് എസ്.ഐ.പ്രമോദ്, ഗ്രേഡ് എസ്.ഐ.സതീശൻ, എസ്.സി.പി.ഒ.മാരായ രാഗേഷ്, പ്രബീഷ്, സി.പി.ഒ.മാരായ ബിജോയ്, അനീഷ്, ലക്ഷ്മണൻ, ഷജിൻ ഗോപിനാഥ്, ജയേഷ്, ധീരജ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ