വേങ്ങര: എസ് വൈ എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി യൂണിറ്റുകളിൽ നടക്കുന്ന ഗ്രാമ സമ്മേളനത്തിനോടനുബന്ധിച്ച് എസ് വൈ എസ് വലിയോറ ചിനക്കൽ യൂണിറ്റ് യുവജന ചർച്ച സംഘടിപ്പിച്ചു. യുവതലമുറയുടെ
ആരോഗ്യം,ഭക്ഷണ ശൈലി,അരാഷ്ട്രീയത,സാമൂഹ്യപ്രവർത്തനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു. കെ.ടി. നിഷാദ് സഖാഫിയുടെ അധ്യക്ഷതയിൽ 12-ാം വാർഡ് മെമ്പർ സാദിഖ് പരിപാടി ഉദ്ഘാടനം ചെയ്തു.ഷാഹുൽ ഹമീദ്. കെ. ടി ആമുഖ പ്രഭാഷണം നടത്തി. പി. മുസ്തഫ, യൂസുഫ്.പാലശേരി ജലീൽ. പി, മുഹമ്മദ് കെ. ടി, സിറാജ്,മുഹമ്മദലി. വി,റഹീം സഖാഫി, മുബാറക്. പി, ആസിഫ്. എ. ടി, നാസർ. പി തുടങ്ങിയ വിവിധ രാഷ്ട്രീയ -സാമൂഹിക സംഘടനയുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. അമീർ ടി. കെ സ്വാഗതവും ജുനൈദ് പി.വി നന്ദിയും പറഞ്ഞു.