ഭരണ ഘടനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു; ജില്ലാ തല പരിപാടി എടരിക്കോട്ട് നടന്നു

എടരിക്കോട്:ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മഞ്ചേരിയുടെയും തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനം ആചരിച്ചു.എടരിക്കോട് PKM ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി സീനിയർ സിവിൽ ജഡ്ജിയും D LSA ജില്ലാ സെക്രട്ടറിയുമായ ഷാബിർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി . മുഹമ്മദ്‌ ബഷീർ അധ്യക്ഷത വഹിച്ചു.ആഷിസ് സ്വാഗതം പറഞ്ഞു . ചീഫ് ഗസ്റ്റ് രമേശ്‌ കുമാർ കെ പി , (D D E മലപ്പുറം) ഭരണഘടന എന്ത് എന്നതിനെ പറ്റി പ്രഭാഷണം നടത്തി. ജഡ്ജ് ഷാബിർ ഇബ്രാഹിം ലീഗൽ സർവീസ്സ് ആക്ട് നിലവിൽ വന്നതും അവ നൽകുന്ന സേവനങ്ങൾ എന്നതിനെ പറ്റിയും വിദ്യാർത്ഥികളോട് സംവദിച്ചു. N S S വിദ്യാർത്ഥി ദിയ മുനീർ , ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. മിൻഹാ ഫാത്തിമ ഫണ്ടമെന്റൽ ഡ്യൂട്ടിസ് വായിച്ചു.ഹെഡ് മാസ്റ്റർ അബ്ദുൽ മജീദ് ,പ്രിൻസിപ്പാൽ വിനോദ് കുമാർ ,പ്രമോദ് വാഴങ്കര, അഹമ്മദ്‌ പി കെ പ്രവംഗിച്ചു. PLV ഖൈറുന്നിസ പരിപാടിക്ക് നേതൃത്വം നൽകി. പി. ൽ . വി .മാരായ സരിത, പാത്തുമ്മ സുഹറ,സതി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കറസ്പോണ്ടൻസ് മാനേജർ ആ ശിഷ് സ്വാഗതവും ലീഗൽ ലിറ്ററസി ക്ലബ്ബ് കൺവീനർ ഡോ: അബിദ പ്രഭാകർ നന്ദി പറത്തു .

റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *