GMVHSS വേങ്ങര ടൗണിൽ നിന്നും അന്താരാഷ്ട്ര ബേസ്ബോൾ ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ കിട്ടിയ വിദ്യാർത്ഥിയെ അനുമോദിച്ചു.
GMVHS S വേങ്ങര ടൗൺസ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷാദിനാണ് ജപ്പാനിൽ വെച്ച് നടക്കുന്ന (Indian under 12 Boys Base ball Team)ലേക്ക് സെലക്ഷൻ കിട്ടിയത്. സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്ന പരിപാടിയിൽ അധ്യാപകരുടെ ഉപഹാരവും ക്യാഷ് അവാർഡും എച്ച് എം ജ്യോതി ടീച്ചർ കൈമാറി . ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എ കെ ഫൈസൽ, പിടിഎ എക്സിക്യൂട്ടിവ് മെമ്പർമാരായ ടി കെ മമ്മദ്, അജ്മൽ, സ്റ്റാഫ് സെക്രട്ടറി അസ്മാബി ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു.