വേങ്ങര: ചെറുപ്പക്കാരായ കഷണ്ടിക്കാരുടെ അപകർഷതാ ബോധം ദുരീകരിക്കുവാൻ ഹാരിഷ് റഹ്‌മാന്റെ സംവിധാന മികവിൽ ബാൽഡേർസ് ക്ലബ്ബ് അണിയിച്ചൊരുക്കിയ “മൈ ഡിയർ കഷണ്ടീസ്” എന്ന ഷോർട്ട് മൂവിയുടെ റിലീസിങ്ങ് നവംബർ 1, വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് വേങ്ങര വി പി സി മാളിലുള്ള വഫ ഹാളിൽ വെച്ച് പ്രമുഖരുടെ സാനിധ്യത്തിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവ്വഹിക്കുന്നതാണ്. ചടങ്ങിലേക്ക് എല്ലാ നാട്ടുകാരെയും ക്ഷണിക്കുന്നതായി ബാൽഡേർസ് ക്ലബ്ബ് ഭാരവികളായ മുനീർ ബുഖാരി, സൈദലവി ഹാജി, മൊയ്‌ദു മാസ്റ്റർ, റാസി വേങ്ങര എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here