മലപ്പുറം : സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച സായംപ്രഭാ ഹോമിനുള്ള വയോ പുരസ്കാരം ലഭിച്ച വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോം കോഡിനേറ്റർ എ കെ ഇബ്രാഹീമിനെ മലപ്പുറം ജില്ലാ സാമൂഹ്യ നീതി വകുപ്പ് ആദരിച്ചു.മലപ്പുറം ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ് പുരസ്കാരം നൽകി.
ഇത് രണ്ടാം തവണയാണ് ജില്ലാ സാമൂഹ്യ നിധി വകുപ്പ് മികച്ച പ്രവർത്തനത്തിന് ഇബ്രാഹീമിനെ ആദരിക്കുന്നത്. സാമൂഹ്യനിധി വകുപ്പും അതത് പഞ്ചായത്ത്, മുൻസിപ്പാലിറ്റികൾ സംയുക്തമായിട്ടാണ് സായംപ്രഭാ ഹോം പദ്ധതി നടത്തിവരുന്നത് . മാനസിക ഉല്ലാസത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാരുടെ പകൽ പരിപാലന കേന്ദ്രം എന്ന ആശയത്തിൽ നിന്ന് ഉദിച്ച ഈ പദ്ധതി മികച്ച രീതിയിൽ പ്രവർത്തനം നടക്കുന്ന ജില്ലയാണ് മലപ്പുറം. എന്നാൽ വ്യത്യസ്തമായ പ്രവർത്തന ശൈലിയിൽ വേങ്ങര ശ്രദ്ധേയമായി.ഡേ കെയർ സെന്റർനപ്പുറത്തേക്ക് സായംപ്രഭാ ഹോം ഒരു റിസോഴ്സ് സെന്റർ ആക്കി മാറ്റി പഞ്ചായത്തിലെ മുഴുവൻ വയോജനങ്ങളെ ഉൾപ്പെടുത്തി വ്യത്യസ്തമായ നിരവധി പരിപാടികൾ നടത്തി കൊണ്ടുവരുകയാണ്. വേങ്ങരയുടെ പ്രവർത്തനം സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമാക്കുകയും ഈയൊരു പ്രവർത്തന ശൈലിയിലേക്ക് സംസ്ഥാനത്ത് മുഴുവൻ സായംപ്രഭാ ഹോമുകളും എത്തിക്കുന്നതിനു വേണ്ടി സായംപ്രഭയുടെ പുതിയ മാർഗരേഖ തയ്യാറാക്കുന്ന സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ പ്രത്യേക ശില്പശാലയിൽ സംസ്ഥാനത്തെ കെയർ ഗീവർമാരെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഏക വ്യക്തി വേങ്ങര ഗ്രാമപഞ്ചായത്ത് കോർഡിനേറ്ററാണ്. നിലവിൽ ആൾ കേരള കെയർ ഗീവർ അസോസിയേഷന്റെ പ്രസിഡന്റ് പദവി വഹിച്ചു വരുന്നു.ആദരിക്കൽ ചടങ്ങിൽ മലപ്പുറം ജില്ല പ്രൊബേഷൻ ഓഫീസർ രാഘ പ്രിയ , മലപ്പുറം ജില്ലാ സാമൂഹ്യ നിധി ഓഫീസ് സീനിയർ സൂപ്രണ്ട് സതി ദേവി , സിവിൽദാസ്,ഹരികുമാർ,കെ എസ് എസ് എം ജില്ലാ കോഡിനേറ്റർ ജാഫർ തുടങ്ങിയി സാമൂഹ്യനീതി വകുപ്പിന്റെ വിവിധ പദ്ധതി നടത്തിവരുന്ന ജീവനക്കാരും, ഓഫീസ് ഉദ്യോഗസ്ഥരും പരിപാടി പങ്കെടുത്തു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here