വേങ്ങര: മലയാള ഭാഷാ ദിനാചരണത്തിൻ്റെ ഭാഗമായി ഊരകം മഹാകവി വി സി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു.
വനിതാ കൂട്ടായ്മ പ്രശസ്ത സാഹിത്യകാരി സുഹ്റ കൂട്ടായി ഉദ്ഘാടനം ചെയ്തു. വനിതാ വേദി പ്രസിഡൻ്റ് ഡി . രത്നമ്മ ആദ്ധ്യക്ഷത വഹിച്ചു. കെ രാഗിണി, നിസാറ കല്ലിങ്ങൽ, കെ എം സുചിത്ര,കെ ഗിരീഷ് കുമാർ, ദീപ മാത്യു, കെ നീതു, നിഷ ചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. വി സി സ്മാരക ഗ്രന്ഥാലയം സെക്രട്ടറി ടി.പി. ശങ്കരൻ, സ്വാഗതവും പി ബിഡ്യ നന്ദിയും പറഞ്ഞു.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. വിജയികൾക്ക് ട്രോഫികൾ വി സി പുരസ്ക ജേതാവ് കൂടിയായ സുഹ്റ കൂട്ടായി വിതരണം ചെയ്തു









