രാസലഹരി കേസിൽ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. കേസിൽ നിലവിൽ നിഹാദ് പ്രതിയല്ലെന്ന് പാലാരിവട്ടം പോലീസ് അറിയിച്ചു. നിഹാദ് അടക്കം ആറ് പേർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പോലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഹർജി തീർപ്പാക്കിയത്. തമ്മനത്തെ താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബർ തൊപ്പി എന്ന നിഹാദ് ഒളിവിലായിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിഹാദ് ഒളിവിൽ പോയത്.
ഇയാൾ മുൻകൂർ ജാമ്യം തേടി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുൻകൂർ ജാമ്യം തേടിയിരുന്നു.