ചായ പതിനാല് രൂപ, കാപ്പി പതിനഞ്ച് രൂപ’; വിശദീകരണവുമായി ഹോട്ടല്‍ അസോസിയേഷൻ 

ആലപ്പുഴ:’ചായ പതിനാല് രൂപ, കാപ്പി പതിനഞ്ച് രൂപ, ബ്രൂ കാപ്പി മുപ്പത് രൂപ, പൊറോട്ട പതിനഞ്ച് രൂപ’. കേരള ഹോട്ടല്‍ അന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്റെ പേരും മുദ്രയും വച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഹോട്ടല്‍ ഭക്ഷണ വിലവിവരപ്പട്ടികയാണിത്. എന്നാല്‍, ‘വില കൂട്ടലും പട്ടിക തയ്യാറാക്കലും’ അസോസിയേഷന്റെ അറിവോടെയല്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ഭക്ഷണവില കൂട്ടിയെന്നുകരുതി സാമൂഹികമാധ്യമങ്ങളില്‍ അധിക്ഷേപം നിറഞ്ഞതോടെയാണ് അസോസിയേഷന്‍ വിഷയം ഗൗരവത്തിലെടുത്തത്. ആരാണിത് ചെയ്തതെന്ന് വ്യക്തമല്ല. വിഭവങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം അതത് ഹോട്ടലുടമകള്‍ക്കാണെന്ന് കോടതി ഉത്തരവുളളതായി അസോസിയേഷന്‍ പറഞ്ഞു.

ഓരോ ഹോട്ടലിന്റെയും സൗകര്യം, നികുതി, വാടക തുടങ്ങി വിവിധ ഘടകങ്ങള്‍ കണക്കിലെടുത്താണ് അതുനിശ്ചയിക്കാറ്. സംഘടനയ്ക്ക് അതില്‍ ഇടപെടാനാകില്ല. സംഘടനയുടെ പേരും മുദ്രയും വച്ച് വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നുമുണ്ട്- ഭാരവാഹികള്‍ പറഞ്ഞു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *