പറപ്പൂർ: പറപ്പൂർ മണ്ഡലം കോൺഗ്രസ്,യൂത്ത് കോൺഗ്രസ് സംയുക്തമായി വൈദ്യുതി നിരക്ക് വർധനവിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നാസർ പറപ്പൂർ,മണ്ഡലം പ്രസിഡന്റ് എ എ റഷീദ്,മുൻ മണ്ഡലം പ്രസിഡന്റ് മൂസ ടി ഇടപ്പനാട്ട്,യൂത്ത് പ്രസിഡന്റ് സുഭാഷ്,വാർഡ് മെമ്പർ ലക്ഷ്മണൻ,ഇബ്രാഹിം,മുഹമ്മദ് കുട്ടി, ആലി ബാവ, ഹനീഫ,അമീർ ബാപ്പു,യാസിർ കെ സി,ഇക്ബാൽ, ജസൽ ഡാനിഷ്, ഷറഫു മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.









